Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിജിത്തിന്‍റേത് പിടിക്കപ്പെട്ട ആള്‍മാറാട്ടം മാത്രം;അദ്ദേഹത്തെ മാത്രം കുറ്റം പറയാനാകില്ലെന്ന് റിയാസ്

കോഴിക്കോട്: വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പൊലീസ്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് നടപടി. ആള്‍മാറാട്ടത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത് സംഭവത്തില്‍ അഭിജിത്തിനെതിരെ വിമര്‍ശനവും പരിഹാസവുമായി ഡിവൈഎഫ്ഐ ദേശീയ നേതാവ് മുഹമ്മദ് റിയാസു ഉള്‍പ്പടേയുള്ള നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍

കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍

അഭിജിത്തിനെ മാത്രം ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തും എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമാണ് ഇതില്‍ പ്രധാന പ്രതിയെന്നുമാണ് അദ്ദേഹം റിയാസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ശിഷ്യനെ തള്ളിപ്പറയാനാകുമോ ?

ശിഷ്യനെ തള്ളിപ്പറയാനാകുമോ ?

അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?' കെ എസ് യു നേതാവിനെ മാത്രം കുറ്റം പറയാനാകുമോ? ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമല്ലേ ഇതില്‍ പ്രധാന പ്രതി ?

പിടിക്കപ്പെടാതെ പോയ ആള്‍മാറാട്ടങ്ങള്‍

പിടിക്കപ്പെടാതെ പോയ ആള്‍മാറാട്ടങ്ങള്‍

‘ഇതിപ്പോള്‍ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആള്‍മാറാട്ടങ്ങള്‍, ആള്‍മാറാട്ട വീരന്മാര്‍ പിന്നീട് നയിച്ച സമരങ്ങള്‍, ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവര്‍ത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടര്‍ന്ന കോവിഡും.....' ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.

കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല

കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല

കെ എസ് യു നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?എംപിമാരുടേയും എം എല്‍ എമാരുടേയും നേതൃത്വത്തില്‍ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്? കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ കെ എസ് യു വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല.

Recommended Video

cmsvideo
    KM Abhijith gave fake name and address for covid 19 test | Oneindia Malayalam
    കണ്ണാടി നോക്കിയെങ്കിലും

    കണ്ണാടി നോക്കിയെങ്കിലും

    കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ. വാളയാര്‍ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് മറ്റൊന്ന് പറയട്ടേ.. കോണ്‍ഗ്രസ് നേതൃത്വമേ, കണ്ണാടി നോക്കിയെങ്കിലും
    ‘Iam Sorry' എന്ന് പറയാന്‍ ശ്രമിക്കൂ..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+