കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം പിഎ സിദ്ധാര്‍ഥ മേനോന്‍ അന്തരിച്ചു
കുറച്ചു നാളായി ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ: വൈദ്യുത ബോര്‍ഡ് മുന്‍ ചെയര്‍മാനും കൈരളി ടിവി ഡയറക്ടറുമായിരുന്ന പുന്നപ്ര കളത്തില്‍ സിദ്ധാര്‍ഥ മേനോന്‍ അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ആലപ്പുഴയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
കുറച്ചു നാളായി ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദീര്‍ഘ കാലം കൈരളി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. കൈരളിയിലെ ഭൂമി ഗീതം പരിപാടിയുടെ അവതാരകനായിരുന്നു. പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ഇബി ചെയര്‍മാനായത്.

Click it and Unblock the Notifications