ആനവണ്ടിയെ തള്ളിക്കയറ്റാന്‍ ഐസകിന്റെ കൈസഹായം..ബജറ്റില്‍ 3,000 കോടി രൂപ..! സമഗ്ര രക്ഷാപദ്ധതി..!
തിരുവനന്തപുരം: കുറേയധികം നാളുകളായി നഷ്ടക്കണക്കുകള്‍ മാത്രമേ കെഎസ്ആര്‍സിടിയ്ക്ക് പറയാനുള്ളൂ. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനായി വിവിധ സര്‍ക്കാരുകള്‍ മുന്നോട്ട് വെച്ച പദ്ധതികളൊന്നും തന്നെ ഫലം കണ്ടില്ല എന്നു പറയാം. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് 3000 കോടി രൂപയുടെ രക്ഷാ പാക്കേജാണ് തന്റെ രണ്ടാം ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. 3 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസിയില്‍ വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് അധികമുള്ള ജീവനക്കാരെ പിരിച്ച് വിടുക, ചിലവ് കുറയ്ക്കുക തുടങ്ങിയ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും. പെന്‍ഷന്‍, ശമ്പള വിതരണത്തിലും സമൂല മാറ്റങ്ങളാണ് ബജറ്റ് മുന്നോട്ട് വെയ്ക്കുന്നത്.

കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സമൂലമായി അഴിച്ചുപണിയും. പ്രൊഫഷണലുകളെ മാനേജ്‌മെന്റില്‍ നിയമിക്കും. മാത്രമല്ല കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്റെ 50 ശതമാനവും സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സിഎന്‍ജി ബസ്സുകളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications