കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകമില്ലാതെ പഠിയ്ക്കാം, മന്ത്രിയേയും പഠിപ്പിയ്ക്കുമോ?

Google Oneindia Malayalam News

തൃശ്ശൂര്‍: പാഠപുസ്തകങ്ങള്‍ ലഭ്യമാകാതെ പഠനം ബുദ്ധിമുട്ടിലായ കുട്ടികള്‍ക്ക് വേണ്ടി ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനുമായി തൃശൂര്‍ സ്വദേശി. സ്‌കൂളുകളില്‍ പുസ്തകം ലഭ്യമായില്ലെങ്കിലും ആ ആപ്പുണ്ടെങ്കില്‍ അധികം ആശങ്ക വിദ്യാര്‍ഥികള്‍ക്ക് വേണ്ടെന്ന് സാരം. തൃശൂര്‍ ചേലക്കര സ്വദേശി മോജു മോഹനാണ് പാഠപുസ്തകത്തിനായി ആന്‍ഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ചത്.

വെറും അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് പാഠപുസ്തങ്ങള്‍ മൊബൈലിലാക്കിയ സൂത്രം മോജു കണ്ടെത്തിയത്. 'പാഠപുസ്തകം' എന്നാണ് ആപ്ളിക്കേഷന്റെ പേര്. പ്‌ളേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഒന്ന് തൊട്ടാല്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ളാസിലെ ഏത് പുസ്തകവും കിട്ടും.

Abdu, Rabb

മലയാളമോ, ഇംഗളീഷ് മീഡിയമോ ഏതായാലും മൊബൈലില്‍ നോക്കി പഠിയ്ക്കാം. പുസ്തകം കിട്ടാത്ത കുട്ടികള്‍ പ്രിന്റൗട്ടെടുത്ത് കാശും കളയേണ്ട. പുസ്തകത്തിന് പുറമെ അധ്യാപകര്‍ക്കുള്ള ഹാന്‍ഡ് ബുക്കുകളും വിദ്യാര്‍ഥികള്‍ക്കുള്ള ഗൈഡുകളുമുണ്ട്. മന്ത്രി മുതല്‍ വിദ്യാഭ്യാസ വകുപ്പിലെ ഏത് ഉദ്യോഗസ്ഥരേയും സൗജന്യമായി വിളിയ്ക്കാവുന്ന സൗകര്യവും ആപ്പിലുണ്ട്. ബിടെക് ബിരുദധാരിയാണ് മോജു. മുന്‍പ് സര്‍ക്കാര്‍ ഓഫീസ് എന്ന ആപഌക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

English summary
Padapusthakam, a new mobile application for school kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X