ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ സീരിയൽ സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു
തൊടുപുഴ: മൂന്നാറിൽ എത്തിയ സീരിയൽ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനം തകർത്ത് പടയപ്പ. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങൾക്കിടയിലേക്ക് പടയപ്പ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ രണ്ട് കാറുകൾക്കും ഒരു ബൈക്കിനും കേടുപാട് സംഭവിച്ചു. സെലന്റ് വാലിയിൽ നടക്കുന്ന സീരിയിൽ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങൾക്ക് ഇടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്.
സെലന്റ് വാലി റോഡിൽ കുറ്റിയാർവാലിക്ക് സമീപം വെച്ചായിരുന്നു ആനയുടെ ആക്രമണം. ഒടിയെത്തിയ ആന വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് വനം വകുപ്പ് ആർ ആർ ടി ഡെപ്യൂട്ടി റേയ്ഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് എത്തി പടയപ്പയെ കാട്ടിലേക്ക് ഓടിച്ചുവിട്ടു.

Representative Image
അടുത്തിടെ പടയു്ു അക്രമാസക്തനാകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൂന്നാറിലെ ജനവാസ മേഖലയിൽ പടയപ്പ വീണ്ടും എത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചിരുന്നു. ആളുകൾ ബഹളം വെച്ചപ്പോൾ തേയില തോട്ടത്തിലേക്ക് മാറി. രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. കുറെ നേരം ഇവിടെ നിന്ന ശേഷം തോട്ടത്തിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലും മൂന്നാറിലെ ജനവാസ മേഖലയിൽ പടയപ്പ എത്തിയിരുന്നു. പ്രദേശത്തെത്തിയ പടയപ്പ ജനങ്ങൾക്ക് വ്യാപക നഷ്ടം ഉണ്ടാക്കിയിരുന്നു. മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെത്തിയ പടയപ്പ റേഷൻ കട ഭാഗികമായി തകർത്തിരുന്നു. കടയിൽ ഉണ്ടായിരുന്ന അരിയും ഭക്ഷിച്ച ശേഷമാണ് ആന മടങ്ങിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications