ചെന്നിത്തലയുടെ പടയൊരുക്കത്തിന് വില്ലനായി കനത്ത മഴ.. സമ്മേളനം മാറ്റി.. രാഹുൽ ഗാന്ധി വരില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയേയും ചുഴലിക്കാറ്റിനേയും തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം മാറ്റിവെച്ചു. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് വെച്ചാണ് സമാപന സമ്മേളനം നടക്കേണ്ടത്. മഴ കനക്കുന്ന പശ്ചാത്തലത്തിലാണ് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ വരവും തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.പ്രതികൂല കാലാവസ്ഥ മൂലം സുരക്ഷാ കാരണം മുന്‍നിര്‍ത്തിയാണ് സമാപന സമ്മേളനം മാറ്റുന്നതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ശംഖുമുഖത്ത് കടല്‍ 10 മീറ്ററോളം കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് പടയൊരുക്കത്തിനായി നിര്‍മ്മിച്ച വേദി മാറ്റിയിരുന്നു. തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസമായി മഴ തുടരുകയാണ്. കൂടാതെ ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനമൊട്ടാതെ അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളില്‍കൂടിയുള്ള രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനേയും മഴയേയും തുടര്‍ന്ന് 11 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.












Click it and Unblock the Notifications