കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ വാടാതെ 'പടയൊരുക്കം' മുന്നേറുന്നു, ലീഗ് കോട്ടകളില്‍ ഉജ്ജ്വല വരവേല്‍പ്പുകള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സോളാര്‍റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളൊന്നും ഏശാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം ജാഥയ്ക്ക് ഉജ്വല വരവേല്‍പ്പുകള്‍. ഇന്നലെ(10)മുസ്ലിംലീഗ് തട്ടകമായ മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ച ജാഥയ്ക്ക് മികച്ച വരവേല്‍പ്പുകളാണു ലഭിച്ചത്. സോളാര്‍റിപ്പോര്‍ട്ട് ജാഥയ്ക്കു മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇന്നലെ മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണത്തിന് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണു ജാഥയെ സ്വീകരിച്ചത്. വാദ്യമേളങ്ങളുടെയും നാടന്‍കലകളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പടയൊരുക്കത്തെ സ്വീകരിക്കാന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും മുന്‍പന്തിയില്‍തന്നെയുണ്ടായിരുന്നു.

പണമില്ലാത്തതിനാല്‍ കേരളം കയ്യൊഴിഞ്ഞ തമിഴ് യുവാവിന് തുണയായത് കോയമ്പത്തൂരില്‍ മെഡിക്കല്‍ കോളജ്
യുഡിഎഫ് പ്രവര്‍ത്തകര്‍ക്കരുടെയും സേവാദള്‍ വളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ജനക്കൂട്ടത്തിനിടയിലും ഗതാഗതക്കുരുക്കില്ലാതെ യാത്രയെ സ്വീകരിക്കാനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്ലീം ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സിഎംപി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി. അനീസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി.

pic

മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം ജാഥയക്ക് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം.

തുടര്‍ന്ന് കൊണ്ടോട്ടി നഗരത്തിലായിരുന്നു ആദ്യ യോഗം. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.പി. മൂസ അധ്യക്ഷനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

solar

പടയൊരുക്കും ജാഥയ്ക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍.

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പടിക്കലിലായിരുന്നു പിന്നീട് സ്വീകരണം. വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലായിരുന്നു അടുത്ത സ്വീകരണം. രാത്രിയിലും നിരവധി ജനങ്ങളാണ് ഓരോ സ്വീകരണ സ്ഥലത്തും പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത്.

താനൂരിലാണ് പടയൊരുക്കും ഇന്നു(11) ജില്ലയില്‍ പര്യടനമാരംഭിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഇന്നു പടയൊരുക്കം പര്യടനം നടത്തും. ദേശീയസംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.

English summary
''Padayorukkam'' proceeds even in this solar case period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X