കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാധാന്യം മനസ്സിലാക്കി തരിശിട്ട നെല്‍വയലുകള്‍ പൂര്‍മായും നെൽകൃഷി ചെയ്യണം : മന്ത്രി വിഎസ്.സുനിൽകുമാർ

  • By Sanoop Pc
Google Oneindia Malayalam News

തലശേരി: നെല്‍കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി തരിശിട്ട നെല്‍വയലുകള്‍ പൂര്‍ണ്ണമായും കൃഷി ചെയ്യണമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ. പിണറായി ഗ്രാമപഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായുളള കരനെല്‍കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം പടന്നക്കര കുന്നുംവയലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി സുനില്‍ കുമാര്‍.

ഒരു സെന്റ് നെല്‍കൃഷി ചെയ്യുന്നതിലൂടെ 140000 ലിറ്റര്‍ ജലമാണ് ഭൂമിയില്‍ സംരക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് നാം നെല്‍കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി തരിശിട്ട നെല്‍വയലുകള്‍ പൂര്‍ണ്ണമായും കൃഷി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 63 ലക്ഷം വീടുകളില്‍ സ്വന്തം പച്ചക്കറികൃഷി നടത്തുകയാണെങ്കില്‍ അന്യസംസ്ഥാനങ്ങളിലെ വിഷലിപ്തമായ പച്ചക്കറിയെ ആശ്രയിക്കേണ്ടി വരില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 42 ലക്ഷം പച്ചക്കറി വിത്തുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുമെന്നും ഈ രീതിയില്‍ കേരളത്തെ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

krishi

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ലളിത. വി.കെ, ജില്ലാ പഞ്ചായത്ത് അംഗം പി.വിനീത, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗീതമ്മ , കൃഷി ഓഫീസര്‍ എല്‍ദോസ് എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.

English summary
paddy cultivation in dry lands should be given priority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X