കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനാൽ തുറന്നതും,വേനൽമഴയിലും - ചെരണ്ടത്തൂർ ചിറയിലെ നെൽകൃഷിനശിച്ചു

  • By Sreejith Kk
Google Oneindia Malayalam News

വടകര: കനാൽ തുറന്നതും,വേനൽമഴയിലും - ചെരണ്ടത്തൂർ ചിറയിലെ നെൽകൃഷിനശിച്ചു.കേരള സർക്കാർ നടപ്പാക്കി വരുന്ന ഹരിത കേരള പദ്ധതിയുടെ ഭാഗമായി ചെരണ്ടത്തൂർ ചിറയിൽ ആശാരിക്കണ്ടിത്താഴ, കാര്യാട്ട് താഴ, പുല്ലരൂൽ താഴഎന്നിവിടങ്ങളിൽ നടത്തിയ നെൽകൃഷി വേനൽ മഴയിലും,കനാൽ തുറന്നതിനാലും നശിച്ചു. കെഎസ്കെടിയു മണിയൂർ വില്ലേജ് കമ്മിറ്റിയാണ് പത്ത് ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയത്.

paddy

വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്തുനിന്നും നെൽ കൊയ്ത് കരക്കെത്തിക്കുന്ന കർഷകർ

ഏപ്രിൽ 30ന് കേരളാ എക്സെസ്.തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് കൊയ്ത്തു നടന്നു വരുന്നതിനിടയിൽ മണിയൂർ ബ്രാഞ്ച് കനാൽ തുറന്നതാണ് കൃഷി നാശത്തിനു കാരണം. പിന്നീട് തുടർച്ചയായുണ്ടായ വേനൽ മഴയും യന്ത്രം ഉപയോഗിച്ചുള്ള നെൽ കൊയ്ത്തിനു തടസ്സമായി.മണിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ആഫീസറോ, മണിയൂർ പഞ്ചായത്ത് ഭരണസമിതിയോ അറിയാതെയാണ് മുന്നറിയിപ്പില്ലാതെ കനാൽ തുറന്നത്.വയലിൽ വെള്ളം കെട്ടി നിന്നതിനാൽ കൊയ്യാൻ കഴിയാതെ നെൽ കൃഷി മുഴുവനായും നശിച്ചിരിക്കയാണ്.കർഷകർക്ക് ഒന്നര ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചു.പുല്ല് വിൽപനക്ക് ഉപയോഗിക്കാൻ പറ്റാതായി അരയോളം വെള്ളത്തിൽ നിന്ന്നെല്ല് കൊയ്ത് പലകയിൽ കെട്ടിവലിച്ചിട്ടാണ് ഇപ്പോൾ കരക്ക് എത്തിക്കുന്നത്.

English summary
Paddy cultivation perished by heavy rain and water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X