കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊയ്ത്തു കഴിഞ്ഞു...ഇനി മലപ്പുറത്തെ പാടങ്ങളിൽ കാൽപ്പന്തുരുളും....

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊയ്തു കഴിഞ്ഞ പാടയോരങ്ങളില്‍ താല്കാലിക സ്റ്റേഡിയങ്ങളുയര്‍ന്നു കഴിഞ്ഞു. ഇനി വയലോരങ്ങള്‍ ഫുട്‌ബോള്‍ ആരവത്തിലേക്കാണ്. വലിയോറപ്പാടത്ത് യുവജന ക്ലബ്ബ് കളുടെയും, കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ഇനി കാല്‍പ്പന്ത് കളിയുടെ ആരവമാണ്. കൃഷിയൊഴിഞ്ഞതോടെ പാടം കട്ടയുടച്ച് താല്കാലിക സ്റ്റേഡിയങ്ങളാക്കി രൂപമാറ്റം വരുത്തിയാണ് കളിയാരംഭിക്കുന്നത്. -കാല്‍പ്പന്തുകളിയില്‍ മലപ്പുറത്തിന്റെ മനസ്സും, തനിമയും ഉയര്‍ത്തിപ്പിടിച്ച് ഓരോ കളിയും രാജ്യാന്തര നിലവാരത്തിലാണ് നടക്കുക. ഇതില്‍ അഭിനന്ദനീയമായത് നാട്ടുമ്പുറത്തെ യുവാക്കളാണ് കളിക്കാരെല്ലാവരുമെന്നതാണ്.

ബിജെപിയെ തറപറ്റിക്കാൻ ടിഡിപി... ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ലെങ്കിൽ കർണ്ണാടകയിൽ തിരിച്ചടിക്കുംബിജെപിയെ തറപറ്റിക്കാൻ ടിഡിപി... ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ലെങ്കിൽ കർണ്ണാടകയിൽ തിരിച്ചടിക്കും

ഓരോ പ്രദേശത്തുമുള്ള വിവിധ ക്ലബ്ബുകളുടെ കീഴിലുള്ള കളിക്കാരെ അഞ്ചും, ഏഴും, ടീമുകളാക്കി തിരിച്ചാണ് മത്സരങ്ങളരങ്ങേറുന്നത്. ഓരോ ടൂര്‍ണ്ണമെന്റിലേയും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങളും പരസ്പരം മത്സരിക്കുകയാണ്. വലിയോറപരപ്പില്‍ പാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിവൈഎസ്ഉം, തൊട്ടടുത്ത പ്രദേശമായ പൂക്കുളം ബസാറിലെ ഡിസ്‌കൊ - പൂക്കുളം ബസാറുമാണ് വലിയോപ്പാടത്ത് രണ്ടു ഭാഗത്തായി കാല്‍പ്പന്തുകളി മാമാങ്കത്തിന് തുടക്കം കുറിച്ചത്.

football


വലിയോറപ്പാടത്തെ ഫുട്‌ബോള്‍ മത്സരം

പി വൈഎസ് പരപ്പില്‍ പാറയിലെ കളിക്കാരെ അഞ്ചു ടീമുകളാക്കി തിരിച്ചാണ് 24 ദിവസം നീണ്ടു നില്‍ക്കുന്ന സൂപ്പര്‍ ലീഗ് മത്സരമാരംഭിച്ചത്.15-ാമത് സൂപ്പര്‍ ലീഗ് മത്സര ത്തിനാണു് തുടക്കം കുറിച്ചത്. ആദ്യ മത്സരം ബ്ലോക്ക് പഞ്ചായത്തംഗം എകെ മുഹമദലി ഉദ്ഘാടനം ചെയ്തു -അസീസ് കൈ പ്രന്‍ അധ്യക്ഷത വഹിച്ചു.എംഎ.അസീസ്, ഹാരിസ് മാളിയേക്കല്‍, പഞ്ചായത്തംഗം സൈറാബാനു .എ കെഎ നസീര്‍ ,സഹീര്‍ അബ്ബാസ് നടക്കല്‍, അദ്‌നാന്‍ ഇരുമ്പന്‍ പ്രസംഗിച്ചു.ഷംസു കല്ലിടുമ്പില്‍ കളി നിയന്ത്രിച്ചു. ഉദ്ഘാടനത്തിനു മുമ്പായി നടന്ന റോഡു ഷോ ഇര്‍ഷാദ്കെ കെ.,ഹസ്സന്‍ വിഎം എന്നിവര്‍ നിയന്ത്രിച്ചു.

ഡിസ്‌കൊ പൂക്കുളം ബസാറാവട്ടെ തങ്ങളുടെ കളിക്കാരെയും അഞ്ചു ടീമുകളാക്കിയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഇവരുടെ രണ്ടാമത്പ സുപ്പര്‍ ലീഗ് മത്സരമാണിത് പതിനാറു ദിവസങ്ങളിലായി നടക്കുന്ന മത്സരം വലിയോറ പാടത്ത്പൂമാടത്തില്‍ ഭാഗത്താണ് നടക്കുക.ഒന്നാമതെത്തുന്ന ടീമിന് ഹൈറാ ഗോള്‍ഡാണ് ട്രോഫി നല്‍കുക. തൊട്ടടുത്ത ടീമിന് അല്‍അമീന്‍ ചിക്കന്‍ സ്റ്റാള്‍ പുത്തനങ്ങാടിയും ട്രോഫി സമ്മാനിക്കുമെന്ന് ഭാരവാഹി മുനീര്‍ പറഞ്ഞു.ഹമീദ് കൈപ്രന്‍ പ്രസിഡണ്ടും. ജുനൈ ബ്കാട്ടില്‍ സിക്രട്ടറിയുമായാണ് പ്രവര്‍ത്തിക്കുന്നത്- ഉദ്ഘാടന മത്സരം ബ്ലാക്ക് ഡവില്‍സും, എഎഛ്ഗ്രൂപ്പും തമ്മില്‍ നടന്നു.പഞ്ചായത്തംഗം പി അസീസ് ഉദ്ഘാടനം ചെയ്തു - ഉമ്മര്‍ കൈ പ്രന്‍, മുഹമ്മദലി പൂവഞ്ചേരി ,ഹംസക്കുട്ടി വി.എം.,ഷാഫി.ഇ., ഒ.കോയ, മുനീര്‍ കെകെ., നവാസ്ഇ, അസൈന്‍ വിഎം സന്നിഹിതരായി.

പ്രവാസിയുടെ മൃതദേഹം ഇനി തൂക്കി നിരക്കിടില്ല.... യോഗത്തിൽ തെറിയഭിഷേകം നടത്തി ബി.ജെ.പി നേതാക്കൾപ്രവാസിയുടെ മൃതദേഹം ഇനി തൂക്കി നിരക്കിടില്ല.... യോഗത്തിൽ തെറിയഭിഷേകം നടത്തി ബി.ജെ.പി നേതാക്കൾ

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം: നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം: നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

English summary
paddy fields in malapuram get set to football
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X