കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിന്റെ ഭേദഗതി ഓർഡിനൻസ് പിൻവലിക്കണം

  • By Desk
Google Oneindia Malayalam News

പാലക്കാട്: നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിന്റെ ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിയമത്തിൽ ഭേദഗതി വരുത്തുന്നത് ഇത്തരം ഭൂമി വലിയ തോതിൽ മറ്റ് ആവശ്യങ്ങൾക്ക് കച്ചവടം ചെയ്യാൻ ഇടയാക്കും.

ഇതു ഭൂമിയിൽ വെള്ളം സംഭരിക്കലനുള്ള പ്രകൃതിദത്തമായ സംവിധാനങ്ങളെ തകർക്കും. കുടിവെള്ളക്ഷാമം നേരിടുന്ന പാലക്കാട് പോലുള്ള പ്രദേശങ്ങളെ മരുഭൂവൽക്കരിക്കുമെന്നും ഇതിനെതിരെ ജനങ്ങളും പൊതുപ്രസ്ഥാനങ്ങളും സർക്കാരും ജാഗ്രത പാലിക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

paddy

ശാസ്ത്രബോധം പ്രചരിപ്പിക്കാനും ശാസ്ത്ര ഗവേഷണങ്ങൾ ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കൂടുതൽ സഹായം നൽകണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിൽ ആവശ്യപ്പെട്ടു. ശാസ്ത്രബോധത്തിനും യുക്തിചിന്തക്കുമെതിരെ പ്രചാരണം നടത്തുന്ന കേന്ദ്രസർക്കാർ ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങളെ തളർത്തുകയാണ്. ശാസ്ത്ര, ഗവേഷണ മേഖലകൾക്കുള്ള ഫണ്ടിൽ വൻവെട്ടിക്കുറവ് വരുത്തുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്കുള്ള സഹായം വർധിപ്പിക്കണം. കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിവിധ മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 231 പേർ സമ്മേളനത്തിൽ പങ്കെടുത്തു. ആരോഗ്യം, വിദ്യാഭ്യാസം, പരിസരം, വികസനം വിഷയങ്ങളിൽ സംഘടന ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. സമാപന യോഗം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു .

അടുത്ത വർഷം പരിഷത്ത് ഏറ്റെടുക്കുന്ന പ്രധാന പ്രവർത്തനമാണ് കേരളപഠനം. 'കേരളം എങ്ങനെ ചിന്തിക്കുന്നു, കേരളം എങ്ങനെ ജീവിക്കുന്നു' എന്ന വിഷയത്തിൽ ജില്ലയിലെ 81 പഞ്ചായത്തുകളിലും 6 നഗരസഭകളിലും നിന്നായി 505 വീടുകളിൽ പഠനം നടത്തുമെന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു. പരിഷത്ത് മേഖലാ സെക്രട്ടറി വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി ഭാസ്കരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണകുമാർ, പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ മനോഹരൻ, പി സുധീർ പി കെ നാരായണൻ, കെ വി സാബു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സി മുഹമ്മദ് മൂസ (പ്രസിഡന്റ്), അനിത, എം സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), കെ എസ് നാരായണൻകുട്ടി (സെക്രട്ടറി), കെ സുനിൽകുമാർ, ഒ ശങ്കരൻകുട്ടി (ജോയിന്റ് സെക്രട്ടറിമാർ), കെ അരവിന്ദാക്ഷൻ (ട്രഷറർ).

English summary
paddy land and wet land conservation ordinance should withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X