കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമേശ്വർജിയ്ക്ക് പത്മവിഭൂഷൺ ശുപാർശ ചെയ്തത് പരമേശ്വർജി തന്നെ? അപ്പോൾ 'മിസ്റ്റർ കെ' ആര്? അത് കുമ്മനമോ?

  • By Desk
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. അപ്രതീക്ഷിതം ആയിരുന്നു ആ പുരസ്‌കാരം എന്നാണ് പലരും വിലയിരുത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് പത്മ പുരസ്‌കാരങ്ങളില്‍ പോലും പ്രതിഫലിക്കുന്നത് എന്നും ആക്ഷേപം ഉയര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ കുറേകൂടി രസകരങ്ങളാണ്. പി പരമേശ്വരനെ പത്മ പുരസ്‌കാരത്തിന് വേണ്ടി ശുപാര്‍ശ ചെയ്ത ഒരാള്‍ തിരുവനന്തപുരം സ്വദേശിയായ പി പരമേശ്വരനാണ്. രണ്ട് പേരും ഒരാള്‍ തന്നെ ആണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംശയം.

പത്മപുരസ്‌കാരത്തിന്റെ ശുപാര്‍ശ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തായാലും കേരളം നല്‍കിയ ശുപാര്‍ശ പട്ടികയില്‍ പി പരമേശ്വരന്‍ ഉണ്ടായിരുന്നില്ല!

ആരാണ് ആ പരമേശ്വരന്‍

ആരാണ് ആ പരമേശ്വരന്‍

തിരുവനന്തപുരം സ്വദേശിയായ ഒരു പരമേശ്വരന്‍ പി ആണ് പരമേശ്വര്‍ജിയെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തവരില്‍ ഒരാള്‍. തിരുവനന്തപുരത്ത് എത്ര പി പരമേശ്വരന്‍മാര്‍ ഉണ്ടെന്നതിന് കണക്കൊന്നും ഇല്ല. അതുകൊണ്ട് തന്നെ ഇത് രണ്ടും ഒരാളാണെന്ന് പറയാനും വയ്യ.

ഒറ്റ ശുപാര്‍ശ

ഒറ്റ ശുപാര്‍ശ

പലരും പല പേരുകള്‍ പത്മ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ പരമേശ്വരന്‍ പി എന്ന വ്യക്തി പരമേശ്വര്‍ജിയെ മാത്രമേ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ളൂ.

ആരാണ് 'മിസ്റ്റര്‍ കെ'

ആരാണ് 'മിസ്റ്റര്‍ കെ'

പരമേശ്വര്‍ജിയെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത മറ്റൊരു വ്യക്തിയുടെ പേര് 'കെ' എന്നാണ് കാണിച്ചിട്ടുള്ളത്. തിരുവനന്തപുരം സ്വദേശിയാണ് എന്ന് മാത്രമാണ് വിവരം. ഇദ്ദേഹം സ്വാമി പ്രകാശാനന്ദയേയും പത്മ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അത് കുമ്മനം എന്ന്!!!

അത് കുമ്മനം എന്ന്!!!

തിരുവനന്തപുരത്ത് നിന്ന് ഒരു 'കെ' എന്ന് പറയുമ്പോള്‍ അത് ആരായിരിക്കും എന്നാണ് പലരുടേയും ചോദ്യം. ഉടനടി ട്രോളുകള്‍ ഇറങ്ങുകയും ചെയ്തു... അത് കുമ്മനം രാജശേഖരന്‍ ആണെന്നാണ് ഇപ്പോഴത്തെ പരിഹാസം.

കുമ്മനം രാജശേഖരനും

കുമ്മനം രാജശേഖരനും

എന്നാല്‍ കുമ്മനത്തെ അങ്ങനെ പരിഹസിക്കുകയൊന്നും വേണ്ട. അദ്ദേഹത്തിന്റെ പേരും ഒരാള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശിയായ അനിരുദ്ധ് ഇന്ദുചൂടന്‍ ആണ് കുമ്മനത്തിന്റെ പേര് പത്മ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ആരാണ് സുരേഷ്

ആരാണ് സുരേഷ്

പരമേശ്വര്‍ജിക്ക് പത്മ പുരസ്‌കാരം ശുപാര്‍ശ ചെയ്തിട്ടുള്ള മറ്റൊരാള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷ് ആണ്. ഇയാളുടേയും മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. സ്വാമി പ്രകാശാനന്ദയുടെ പേരും ഇദ്ദേശം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

റിച്ചാര്‍ഡ് ഹേ

റിച്ചാര്‍ഡ് ഹേ

പാര്‍ലമെന്റ് അംഗമായ പ്രൊഫസര്‍ റിച്ചാര്‍ഡ് ഹേ ആണ് പി പരമേശ്വരനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത നാലാമന്‍. റിച്ചാര്‍ഡ് ഹേ മോഹന്‍ലാല്‍ ഉള്‍പ്പെടെ മറ്റ് പലരേയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴിയോ?

ഓണ്‍ലൈന്‍ വഴിയോ?

പൊതുജനങ്ങള്‍ക്കും പത്മ പുരസ്‌കാരങ്ങള്‍ക്ക് ആളുകളെ ശുപാര്‍ശ ചെയ്യാന്‍ ഇപ്പോള്‍ സാധിക്കും. ഈ സേവനം ഉപയോഗിച്ച് പലരും പലരേയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വേണമെങ്കില്‍ സ്വയം ശുപാര്‍ശ ചെയ്യുകയും ആവാം. ഈ സേവനം ഇപ്പോഴും കുറ്റമറ്റ രീതിയില്‍ ആയിട്ടില്ല എന്നത് മാത്രമാണ് ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണം.

English summary
Social Media audit P Parameswaran's Padma Vibhooshan nominations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X