Padma awards: വാഴ്ത്തപ്പെടാതെ പോകുന്നവര്‍; മലയാളത്തിന്റെ വന മുത്തശി ദേവകി അമ്മയ്ക്ക് പത്മശ്രീ ആദരം
വാഴ്ത്തപ്പെടാതെ പോകുന്ന ധീരരായ വ്യക്തിത്വങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ് പത്മ പുരസ്‌കാരങ്ങള്‍. അവരില്‍ ഒരാളാണ് ദേവകി അമ്മ. മലയാളത്തിന്റെ വനമുത്തശ്ശിയായ ദേവകിയമ്മയ്ക്ക് പത്മശ്രീ ആദരം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകയായ കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് രാജ്യത്തിന്റെ ആദരം ലഭിച്ചിരിക്കുന്നത്. ആലപ്പുഴ മുതുകുളം സ്വദേശിയാണ് ദേവകി അമ്മ. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സ്വന്തം വീടിനോട് ചേര്‍ന്നുള്ള അഞ്ച് ഏക്കറോളം സ്ഥലത്താണ് അപൂര്‍വ സസ്യങ്ങള്‍ ഉള്‍പ്പെടുന്ന വനം ഉണ്ടാക്കിയത്. റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരം സമ്മാനിക്കും.
മലയാളികള്‍ക്ക് ഏറെ അഭിമാനം പകര്‍ന്നാണ് 92 വയസുള്ള ദേവകി അമ്മയെ തേടി ഇന്ന് ഉച്ചയോടെ പുരസ്‌കാര വാര്‍ത്ത എത്തിയത്. അണ്‍സങ് ഹീറോസ് കാറ്റഗറിയിലാണ് ദേവകി അമ്മയെ തേടി പുരസ്‌കാരം എത്തിയത്. അണ്‍സങ് ഹീറോസ് വിഭാഗത്തില്‍ 45 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഒരു നാടിനു മുഴുവന്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള പ്രചോദനമേകിയ വ്യക്തിത്വമാണ് ദേവകി അമ്മ. കഠിനാധ്വാനത്തിലൂടെ അഞ്ചേക്കറോളം വരുന്ന സ്വന്തം ഭൂമിയില്‍ തന്നെ ഒരു വനം സൃഷ്ടിച്ചെടുക്കാന്‍ ദേവകി അമ്മയ്ക്കു കഴിഞ്ഞു. ഈ വനത്തില്‍ 3000 ത്തോളം ഔഷധ സസ്യങ്ങളും വന്‍ മരങ്ങളും ഉണ്ട്. ദേവകി അമ്മയുടെ ഈ വനം അപൂര്‍വയിനം പക്ഷികളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണ്
നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് നെല്‍വയലില്‍ ജോലിക്ക് പോകാന്‍ ബുദ്ധിമുട്ടായപ്പോഴാണ് ദേവകിയമ്മ സ്വന്തം സ്ഥലത്ത് വനം നട്ടു പിടിപ്പിക്കാന്‍ ആരംഭിച്ചത്. 1980കളിലാണ് ദേവകിയമ്മ മരം വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്. ഇതു പിന്നീട് ഏക്കറുകളോളം പരന്നു കിടക്കുന്ന വനമായി വളരുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്.
രാജ്യത്തിന് ഗുണകരമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാധാരണക്കാരില്‍ സാധാരണക്കാരായവരിലേക്ക് കൂടി പത്മാ പുരസ്‌കാരങ്ങള്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ അണ്‍സങ് ഹീറോസ് കാറ്റഗറി എന്ന വിഭാഗം ആരംഭിച്ചത്
അവാര്‍ഡ് ലഭിച്ചത് ഏറ്റവും സന്തോഷമുണ്ടെന്നും ഞാന്‍ ചെയ്ത പ്രവര്‍ത്തിക്കുള്ള ഫലമാണ് ഈശ്വരന്‍ തന്നതെന്നും ദേവകിയമ്മ പ്രതികരിച്ചു. ഭൂമിദേവിയെ സ്‌നേഹിച്ചതിനുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്നും ദേവകി അമ്മ പറഞ്ഞു. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയാണ് ദേവകി അമ്മ.
മമ്മൂട്ടി, വിഎസ് അച്യുതാനന്ദന്‍, ജസ്റ്റിസ് കെടി തോമസ്, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ ഇക്കുറി കേരളത്തിന് അഭിമാനം പകരുന്ന പത്മ പുരസ്‌കര നേട്ടങ്ങളാണ് ഉണ്ടായത്.












Click it and Unblock the Notifications