പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ!!
ദില്ലി: റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചി. കരളത്തിൽ നിന്ന് നടൻ മോഹൻലാലും നമ്പി നാരായണനും പത്മഭൂഷൻ പുരസ്ക്കാരത്തിന് അർഹരായി.
നാടൻ കലാകാരൻ ടീജൻ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മയിൽ ഒമർ ഗുല്ല, ലാർസൻ ആൻഡ് ടർബോ കമ്പനി ചെയർമാൻ അനിൽ മണി ഭായ് നായിക്, എഴുത്തുകാരൻ ബൽവന്ത് മൊറേശ്വർ പുരന്ദരെ തുടങ്ങിയവരാണ് മറ്റ് പത്മഭൂഷൻ ജേതാക്കൾ.

ഗായകൻ കെജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവരാണ് കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ച പ്രമുഖർ. ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ തുടങ്ങിയവരും പത്മശ്രീ പുരസ്കാരത്തിന് അ്ർഹരായി.












Click it and Unblock the Notifications