പത്മഭൂഷണ്‍ കിട്ടിയാൽ വാങ്ങില്ലെന്ന് പറഞ്ഞിരുന്നില്ലേ? വെള്ളാപ്പള്ളി നടേശൻ്റെ മറുപടി ഇങ്ങനെ
പത്മഭൂഷണ്‍ പുരസ്കാരത്തിന് താൻ അർഹനാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. പുരസ്കാരത്തിനായി താൻ ആരേയും സമീപിച്ചിട്ടില്ല. പത്മഭൂഷണ്‍ കിട്ടിയാൽ വാങ്ങില്ലെന്ന മുൻപ് പറഞ്ഞ കാര്യങ്ങകൾ ഇപ്പോൾ വിവാദമാക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'ഒരു വിവാദം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവാർഡുകൾ എനിക്ക് വലിയ താല്പര്യമില്ല എന്ന് പറയാൻ കാരണം എനിക്ക് അവിടുന്നും ഇവിടുന്നും എല്ലാം അവാർഡ് തരാം ഡോക്ടറേറ്റ് തരാം എന്നൊക്കെ പറഞ്ഞ് ആളുകൾ വിളിക്കുകയം ക്ഷണിക്കുകയും മേടിക്കും കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതെല്ലാം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഈ അവാർഡുകളുടെ എല്ലാം നിലവാരം പലപ്പോഴും താഴ്ന്ന് പോകുന്നുണ്ട്. അത് മുന്നിൽ കണ്ടുകൊണ്ടാണ് ഞാൻ പറഞ്ഞത്. അത് ഈ സന്ദർഭത്തിൽ ഈ കുത്തിപ്പൊക്കി കൊണ്ടുവന്ന് അതിലൊരു വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.

കോണ്‍ഗ്രസ് കുറേക്കാലം ഭരിച്ചു, അവരും കൊടുത്തു അവാർഡ്. അവർ കൊടുത്തവരെല്ലാം അത്ര മോശക്കാരല്ല, അവരെല്ലാം മാന്യന്മാരും മിടുക്കന്മാരും അർഹരും ആയിരുന്നു. ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു. ഈ സർക്കാരിപ്പോൾ വിഎസ് അച്യുതാനന്ദന് കൊടുക്കുന്നു, എനിക്ക് തന്നു, മമ്മൂട്ടി മമ്മൂട്ടിക്ക് കൊടുക്കുന്നു, മമ്മൂട്ടി മോശമാണോ, മമ്മൂട്ടിക്ക് കൊടുക്കുമ്പോൾ ആ കൂട്ടത്തിൽ എനിക്ക് കിട്ടുന്നു, അതേ സ്റ്റാൻഡേർഡ്, ഞാൻ നോക്കുമ്പോൾ വലിയ രസം തോന്നിയത് അദ്ദേഹവും ഞാനും ഒരേ മാസത്തിൽ ജനിച്ചവരാണ്.ഒരേ രീതിയിൽ ഒരേ സമയത്ത് ഒരേ അവാർഡ് കിട്ടുന്നു, അതിലൊരു രസം എനിക്ക് തോന്നി എന്ന് മാത്രമേ ഉള്ളൂ.
സംസ്ഥാന സർക്കാർ എൻ്റെ പേര് ശുപാർശ ചെയ്തിട്ടുണ്ടോ ഇല്ലയോ ആരെല്ലാം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചോ എന്നൊന്നും എനിക്കറിയില്ല. ഞാൻ അതിനായി ശ്രമിച്ചിട്ടില്ല, ആരോടും പറഞ്ഞിട്ടില്ല.
സംസ്ഥാന ഗവൺമെന്റിൽ നിന്ന് ശുപാർശ
ചെയ്യണമോ എന്ന് പോലും എനിക്കറിയില്ലായിരുന്നു.
ഞാൻ വളരെ സർപ്രൈസ് ആയി,മാവേലിക്കരയിൽ വെച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരാൾ വിളിച്ച് പറയുന്നത്. പുരസ്കാരം ലഭിക്കാൻ ഞാൻ അർഹനാണോയെന്ന കാര്യം പോലും എനിക്ക് സംശയം ഉണ്ട്. ഇതിന്റെ വിലയും നിലയും എന്തുമാത്രം ഉണ്ടെന്നുള്ളതിനെ പറ്റി ഞാൻ വേണ്ടത്ര അറിവുള്ളവനല്ല.അത് മാത്രമല്ല ഇതെല്ലാം കിട്ടാൻ വേണ്ടി ആഗ്രഹിച്ച ഒരുപാട് പേരുണ്ട്.
ഈ അവാർഡ് സ്വീകരിക്കാൻ വേണ്ടിയിട്ടും അവാർഡിന് വേണ്ടിയിട്ടും ഞാനൊന്നും പ്രവർത്തിച്ചിട്ടില്ല. ഞാൻ എന്നെ സമുദായം ഏപ്പിച്ചിട്ടുള്ള അല്ലെങ്കിൽ സമൂഹം ഏപ്പിച്ചിട്ടുള്ള കസേരയിൽ ഇരുന്നുകൊണ്ട് സത്യസന്ധമായി എന്റെ കർമ്മം ചെയ്തു എന്ന് മാത്രമേ ഉളളൂ' വെള്ളാപ്പള്ളി പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications