കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിര‍ഞ്ഞെടുപ്പിന് പിന്നാലെ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ക്കിടയില്‍ ഉണ്ടായ പൊട്ടിത്തെറി സോഷ്യല്‍ മീഡിയയില്‍ വലിയ വാദ-പ്രതിവാദങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. ശബരിമല കര്‍മസമിതി നേതൃത്വവും റെഡി ടു വെയിറ്റ് സംഘങ്ങളും തമ്മിലായിരുന്നു ചേരിപ്പോര് നടന്നത്.

<strong>കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി; പുതിയ സഖ്യകക്ഷികള്‍ക്കായി നെട്ടോട്ടം</strong>കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി; പുതിയ സഖ്യകക്ഷികള്‍ക്കായി നെട്ടോട്ടം

മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ ആര്‍ ഹരി ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ റെഡി ടു വെയിറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ശബരിമല സമരത്തില്‍ റെഡി ടു വെയിറ്റിന് യാതൊരു പങ്കുമില്ലെന്ന കെപി ശശികലയുടെ നിലപാട് രംഗം കൂടുതല്‍ വഷളാക്കി. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ തന്‍റെ നിലപാട് കൂടുതല്‍ വ്യക്തമാക്കുകയാമ് റെഡി ടു വെയിറ്റ് നേതൃത്വ നിരയിലുള്ള പത്മ പിള്ള.

വിശ്വാസികളെ വഞ്ചിച്ചാല്‍

വിശ്വാസികളെ വഞ്ചിച്ചാല്‍

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ആര്‍എസ്എസിനെതിരേയും സ്ത്രീകള്‍ തെരുവിലറങ്ങി സമരം നടത്തുമെന്നാണ് റെഡ‍ി ടു വെയ്റ്റ് സംഘാടകയായ പത്മ പിള്ള വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്മ പിള്ള റെഡി ടു വെയിറ്റിന്‍റെ നിലപാട് വ്യക്തമാക്കിയത്.

പരോക്ഷ വിമര്‍ശനം

പരോക്ഷ വിമര്‍ശനം

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസ് നേതൃത്വത്തിലെ ചിലര്‍ക്കുള്ള പരോക്ഷ വിമര്‍ശനമായാണ് പത്മ പിള്ളയുടെ പ്രതികരണം. ആര്‍ ഹരി, ആര്‍ വി ബാബു തുടങ്ങിയ നേതാക്കള്‍ നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു.

ആര്‍ക്കെതിരേയും

ആര്‍ക്കെതിരേയും

ശബരിമലയിലെ യുവതീ പ്രവേശനത്തെ ആര്‍എസ് എസ് അനുകൂലിച്ചാല്‍ അവര്‍ക്കെതിരേയും സമരംചെയ്യുമോ എന്ന ചോദ്യത്തിന് അയ്യപ്പന്‍റെ ആചാരത്തിന് എതിരായി നില്‍ക്കുന ആര്‍ക്കെതിരേയും നാമജപ സമരം നടത്തുമെന്ന് പത്മപിള്ള വ്യക്തമാക്കുകയായിരുന്നു.

പരാതി നല്‍കും

പരാതി നല്‍കും

വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്കെതിരെ സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന് പരാതി നല്‍കും. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടും. വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍ക്കെതിരേയും സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുമെന്നും പത്മപിള്ള പറഞ്ഞു.

ഇറങ്ങാന്‍ ഇനിയും മടിയില്ല

ഇറങ്ങാന്‍ ഇനിയും മടിയില്ല

മതപരിവര്‍ത്തന പക്ഷത്തിന് ലാഭമുണ്ടാക്കാന്‍ സംഘത്തിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നു. കൊടിയുടെ കളറോ പാര്‍ട്ടിയുടെ കളറോ ചിഹ്നമോ നോക്കിയല്ല ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. കേരളത്തിലെ അമ്മാര്‍ക്ക് ഒരു നാമജപത്തിന് ഇറങ്ങാന്‍ ഇനിയും മടിയില്ല.

സമരം നടത്തും

സമരം നടത്തും

ആര് മറുപക്ഷത്ത് നിന്നാലും സമരം നടത്തും. ഞങ്ങളുടെ പ്രക്ഷോഭം കഴിഞ്ഞു എന്നൊരു ചിന്താഗതി നല്‍കാന്‍ സമയമായിട്ടില്ല. ഒരു ചതി സംഭവിച്ചെന്ന് ബോധ്യമായാല്‍, സ്വീകരിച്ച നിലപാടില്‍ നിന്ന് ആരെങ്കിലും പുറകോട്ട് പോയാല്‍ വീണ്ടും പ്രക്ഷോഭം തുടരും. സംഘത്തിലെ ചില വ്യക്തികളുടെ തീരുമാനം സംഘടനയുടേത് അല്ലെന്നും പത്മ പിള്ള കൂട്ടിച്ചേര്‍ത്തു

ശശികലയ്ക്ക് മറുപടി

ശശികലയ്ക്ക് മറുപടി

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ റെഡി ടു വെയിറ്റിന് ഒരു പങ്കുമില്ലെന്ന നിലപാട് സ്വീകരിച്ച ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികലക്ക് എതിരെ നേരത്തെ ഫേസ്ബുക്കിലൂടെ പത്മപിള്ള രംഗത്ത് വന്നിരുന്നു. ശബരിമല പ്രക്ഷോഭത്തിൽ റെഡി ടു വെയിറ്റ് പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചർക്കില്ലെന്നായിരുന്ന പദ്മ പിള്ളയുടെ മറുപടി.

തികച്ചും സങ്കുചിതം

തികച്ചും സങ്കുചിതം

അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ അവർ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്. എന്‍എസ്എസ്, എഎച്ച്ി മുതൽ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ ടീച്ചർ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ എന്നും അവര്‍ ചോദിച്ചു?

കേസിൽ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ

കേസിൽ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ

അങ്ങനെയെങ്കിൽ യുവതീ പ്രവേശനത്തെ ആദ്യം മുതൽക്കെതിർത്ത 50 വയസ്സിൽ താഴെയുള്ള കേരളത്തിലെ ഒരു വിശ്വാസി ഹിന്ദു സ്ത്രീക്കും ശബരിമല പ്രക്ഷോഭവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും.. അവരാരും സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസിൽ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ

കായിക പ്രക്ഷോഭം മാത്രമല്ല

കായിക പ്രക്ഷോഭം മാത്രമല്ല

എന്നെ പ്രക്ഷോഭങ്ങളിൽ എങ്ങും കണ്ടില്ല എന്ന് ടീച്ചർ പറഞ്ഞല്ലോ. വീണ്ടും പ്രക്ഷോഭം എന്നാൽ കായിക പ്രക്ഷോഭം മാത്രം എന്ന കാഴ്ചപ്പാട് ആണതിൽ പൊന്തി നിൽക്കുന്നത്. എന്തായാലും എന്നെ കൊണ്ട് സാധിക്കുന്ന തരത്തിൽ ഒക്കെ ഇവിടെ നടന്ന വലിയ വിശ്വാസ സംരക്ഷണ മുന്നേറ്റത്തിൽ ഞാനും പങ്കു ചേർന്നിട്ടുണ്ട്.

ആരും കണ്ടില്ലെങ്കിലും സാരമില്ല

ആരും കണ്ടില്ലെങ്കിലും സാരമില്ല

കാണേണ്ടെന്ന് തീരുമാനിച്ചവർക്കല്ലാത്ത എല്ലാവരും അത് കണ്ടിട്ടുമുണ്ടാവണം. ഇനി ആരും കണ്ടില്ലെങ്കിലും സാരമില്ല. അയ്യപ്പൻ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. അങ്ങനെ കാണപ്പെടാൻ വേണ്ടിയല്ലാതെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ലക്ഷങ്ങൾക്ക് ആർക്കും അപ്പോൾ അഭിപ്രായം പറയാൻ പോലും അർഹതയില്ല എന്നാണോ ടീച്ചർ പറഞ്ഞു വെയ്ക്കുന്നതെന്നും ഫേസ്ബുക്കിലൂടെ പദ്മപിള്ള ചോദിക്കുന്നു.

അഭിമുഖം

പത്മപിള്ള

English summary
padma pillai on sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X