കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യയാണ്.

ഹൃദയ സ്തംബനത്തെ തുടര്‍ന്ന് തിരുവനന്തപുരം എകെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം.

2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികള്‍ എഴുതിയിട്ടുണ്ട്. എംജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിത ഗാനങ്ങള്‍ രചിച്ചിരുന്നു.

mg pathmaja

പ്രശസ്ത ഓഡിയോഗ്രാഫര്‍ എംആര്‍ രാജാകൃഷ്ണന്‍, കാര്‍ത്തിക എന്നിവരാണ് മക്കള്‍. സംഗീതജ്ഞ കെ ഓമനക്കുട്ടി, ഗായകന്‍ എംജി ശ്രീകുമാര്‍, എന്നിവരാണ് ഭര്‍തൃസഹോദരങ്ങള്‍. എംആര്‍ രാധാകൃഷ്ണന്‍
മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറാത്തിയിലുമായി 150 ലേറെ ചിത്രങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.. ഇപ്പോള്‍ പ്രിയദര്‍ശന്റെ ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ സൗണ്ട് ചീഫ് എന്‍ജിനീയറായി ജോലി ചെയ്യുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്ന പത്മജയുടെ ഇരട്ടസഹോദരി ഗിരിജ മരണപ്പെട്ടത്. 1970 കൡ വഴുതക്കാട് വിമന്‍സ് കോളെജില്‍ വിദ്യാര്‍ത്ഥികളായിരിക്കെ കേരള സര്‍വകലാശാല കലോത്സവങ്ങളില്‍ നിറസാനിധ്യമായിരുന്നു ഗിരിജ-പത്മജ സഹോദരിമാര്‍. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡെങ്കിപ്പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.പരേതനായ ടിടി നീലകണ്ഠന്‍-എംപി അമ്മുകുട്ടിയമ്മ ദമ്പതികളുടെ മകളാണ്.

മക്കള്‍ ദുബായില്‍ നിന്നും എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കുക. 2010 ജൂലൈ രണ്ടിനാണ് എംജി രാധാകൃഷ്ണന്‍ അന്തരിച്ചത്.

English summary
Pathmaja radakrishnan passed Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X