കോണ്‍ഗ്രസില്‍ ഇപ്പോള്‍ പല ഗ്രൂപ്പുകള്‍, എ-ഐ ഗ്രൂപ്പുകളായിരുന്നു ഭേദം; പത്മജ വേണുഗോപാല്‍
തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പല ഗ്രൂപ്പുകളും രൂപം കൊള്ളുകയാണെന്ന് പത്മജ വേണുഗോപാല്‍. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍. ഗ്രൂപ്പുകളുടെ കാലം കോണ്‍ഗ്രസില്‍ കഴിഞ്ഞോ എന്ന ചോദ്യത്തിന് അങ്ങനെയില്ല എന്നായിരുന്നു പത്മജ വേണുഗോപാലിന്റെ മറുപടി. പുതിയ പല ഗ്രൂപ്പുകളും രൂപം കൊള്ളുകയാണെന്നും അതു വെച്ചു നോക്കുമ്പോള്‍ എ - ഐ ഗ്രൂപ്പ് ചേരിതിരിവായിരുന്നു ഭേദമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതായിരുന്നു നല്ലതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഇന്ന് കൊച്ചു കൊച്ചു ഗ്രൂപ്പുകളാണ്.
ഓരോരുത്തര്‍ക്കും ഓരോ താല്പര്യങ്ങളുണ്ട്. ആ രീതി പാര്‍ട്ടിയെ ക്ഷീണിപ്പിക്കുകയേ ഉള്ളൂവെന്നും കെ കരുണാകരന്റെ മകള്‍ പറഞ്ഞു. ഐ ഗ്രൂപ്പ് ഇന്ന് പലവഴിയ്ക്കായെന്നും അതില്‍ തങ്ങള്‍ക്ക് വലിയ വിഷമം ഉണ്ടെന്നും പത്മജ വ്യക്തമാക്കി. ഞങ്ങള്‍ ഒരു കുടുംബമായിരുന്നു. തന്റെ വീട് ഒരിക്കലും തങ്ങളുടെ മാത്രം വീട് ആയിരുന്നില്ലെന്നും അത് പാര്‍ട്ടിക്കാരുടേത് കൂടിയായിരുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഞങ്ങളുടെ വീട്ടിലെ അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കാന്‍ മാത്രമല്ല, ഉണ്ടാക്കി കഴിക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടായിരുന്നു. ഐ ഗ്രൂപ്പ് ഒരു വികാരമായിരുന്നുവെന്നും ഇന്ന് ആ സ്നേഹവും ബന്ധവും പരസ്പരം ഇല്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

താന്‍ കുട്ടിക്കാലത്ത് കണ്ട കോണ്‍ഗ്രസ് അല്ല ഇന്നത്തേതെന്നും സ്വന്തം കാര്യത്തിനാണ് എല്ലാവര്ക്കും പ്രാമുഖ്യമെന്നും അവര്‍ പറഞ്ഞു. മറ്റൊരാളെ വെട്ടി എങ്ങനെ സ്വയം ഉയരാമെന്ന ചിന്തയാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളതെന്നും പത്മജ വേണുഗോപാല്‍ പറയുന്നു. മോഹന വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കുന്ന നേതാക്കളും പലരെയും വഴി തെറ്റിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്ഥാനാര്‍ഥി ജയിച്ചാല്‍ പിന്നെ തനിക്ക് രക്ഷയില്ലല്ലോ എന്നാണ് വാഗ്ദാനം വാങ്ങി ഇരിക്കുന്നവരുടെ ചിന്തയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അതോടെ സ്ഥാനാര്‍ത്ഥിയെ തോല്പിക്കാന് നോക്കുകയാണെന്നും അവര്‍ തുറന്നടിച്ചു.

അങ്ങനെ കാലു വാരി കാലു വാരി പാര്‍ട്ടി എവിടെ എത്തി എന്ന് എല്ലാവരും ചിന്തിക്കണമെന്നും പത്മജ വേണുഗോപാല്‍ ഓര്‍മിപ്പിച്ചു. പുതിയ നേതൃത്വത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ തനിക്ക് ഇഷ്ടമാണെന്നും ഒരു കാര്യം പറഞ്ഞാല്‍ ഉറച്ച് നില്‍ക്കാനും അതിനായി പോരാടാനും അദ്ദേഹം ശ്രമിക്കുമെന്നും പത്മജ പറഞ്ഞു. നിയമസഭയില്‍ വലിയ പ്രാഗത്ഭ്യത്തോടെയാണ് വി ഡി സതീശന് പ്രതിപക്ഷത്തെ നയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഒരു പദവിയില്‍നിന്നു മാറ്റപ്പെടുമ്പോള്‍ മനുഷ്യസഹജമായ പ്രയാസങ്ങള്‍ ആര്‍ക്കും വരുമെന്ന് നേതൃത്വ പുനസംഘടനയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കാണിച്ച അതൃപ്തി ചൂണ്ടിക്കാട്ടി പത്മജ വേണുഗോപാല്‍ പറഞ്ഞു. സഹോദരന് കെ മുരളീധരന് രമേശ് ചെന്നിത്തലയ്ക്കൊപ്പം പഴയ ഐ വിഭാഗത്തിന്റെ ഭാഗമായി മാറിയെങ്കിലും താന്‍ ഒരു കൂട്ടത്തിലും ഇല്ലെന്നും അവര്‍ പറഞ്ഞു. ഐ ഗ്രൂപ്പ് പല തട്ടുകളായി നില്‍ക്കുകയാണ്. ഈ പറയുന്ന വ്യക്തികളെല്ലാം തനിക്ക് പ്രിയപ്പെട്ടവരാണെന്നും അവരുമായി ആത്മബന്ധമുണ്ടെന്നും പത്മജ പറഞ്ഞു.

എന്നാല്‍ തിരിച്ച് തന്നോട് അത് ഉണ്ടോ എന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. വ്യക്തിബന്ധങ്ങള്‍ക്കു വില കൊടുക്കുന്നതാണ് തന്റെ രീതിയെന്നും എല്ലാ വിഭാഗങ്ങളിലും തനിക്ക് സ്നേഹിതരുണ്ടെന്നും അവര്‍ പറഞ്ഞു. എല്ലാവരും കോണ്‍ഗ്രസുകാരാണെന്ന് വിചാരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications