'ഷാഫിയെ പോലുള്ളവരെ സൂക്ഷിക്കുക', രാഹുൽ വിജയിച്ചതിന് പിന്നാലെ ഷാഫിക്കെതിരെ പത്മജ
തൃശൂർ: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് കാരണം വർഗീയത ആണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് ഒരു തീവ്ര വർഗീയ പാർട്ടി ആണെന്ന് തെളിഞ്ഞിരിക്കുകയാണ് എന്നും പത്മജ പ്രതികരിച്ചു. പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിന്റെ വിജയത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് പത്മജയുടെ പ്രതികരണം. രാഹുൽ ഷാഫിയുടെ നോമിനിയാണ് എന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാക്കുകളും പത്മജ പങ്കുവെച്ചിട്ടുണ്ട്.
പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'ഇവിടെ ജയിച്ചത് രാഹുൽ അല്ലാ . ഷാഫിയും ഷാഫിയുടെ വർഗീയതയും ആണ്. എവിടെയാണ് യു ഡി എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാൽ മനസ്സിലാകും. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടും.

എന്തായാലും ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു. ബിജെപി യും സ്വയം ഒരു ആത്മ പരിശോധന നടത്തണം. അതു കൊണ്ട് ഒരു തെറ്റുമില്ല. എവിടെയാണ് വോട്ട് കുറഞ്ഞതെന്നും എന്ത് കൊണ്ട് കുറഞ്ഞെന്നും കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്ര വർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു.
എം എം ഹസ്സനെ പോലുള്ളവരും അൻവർ സാദത്തിനെയും സിദ്ദിഖ്‌നെയും പോലുള്ളവരെ കടത്തി വെട്ടി അവരെ ഒന്നുമല്ലാതാക്കി അവരിൽ ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചു. ഞാൻ പറഞ്ഞതിൽ സിദ്ദിഖ് ഒഴിച്ചുള്ളവർ മതേതരത്വം കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വർഗീയത മാത്രം കളിക്കുന്ന ഷാഫിയെ പോലുള്ളവരെ സൂക്ഷിക്കുക'.












Click it and Unblock the Notifications