പാര്‍ട്ടി പറഞ്ഞാല്‍ പത്മജ കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകും
കൊച്ചി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. മേയര്‍ സ്ഥാനാര്‍ത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് ഇതുവരേയും ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും പത്മജ.
പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിയ്ക്കുന്ന പ്രവര്‍ത്തകയാണ് താന്‍. അതിനാല്‍ കൊച്ചിയില്‍ മത്സരിയ്ക്കാന്‍ പറഞ്ഞാല്‍ യാതൊരു മടിയുമില്ലാതെ മത്സരിയ്ക്കുമെന്നും പത്മജ.

മേയര്‍ സ്ഥാനാര്‍ത്ഥിയെ മുന്‍ നിര്‍ത്തിയുള്ള മത്സരത്തെക്കാള്‍ തിരഞ്ഞെടുപ്പിന് ശേഷം മേയറെ കണ്ടെത്തുന്നതാകും ഉചിതമെന്നും പത്മജ പറയുന്നു. തൃശൂര്‍ കോര്‍പ്പറേഷനിലേയ്ക്ക മത്സരിയ്ക്കാന്‍ സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ പ്രാപ്തയാണെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ പത്മജ വേണുഗോപാല്‍ പറയുന്നു. കൊച്ചിയില്‍ പത്മജ മേയര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ഏറെ മുന്‍പേ അഭ്യൂഹം പരന്നിരുന്നു.












Click it and Unblock the Notifications