Get Updates
Get notified of breaking news, exclusive insights, and must-see stories!

688 എംഎൽഎമാരും 53 എംപിമാരുമുള്ള കോൺഗ്രസ്;സിപിഎമ്മിനുള്ളതോ?പരിഹസിച്ച് പദ്മജ

തിരുവനന്തപുരം; ബിജെപിയെ പുറത്താക്കണമെങ്കിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയ ചർച്ചയിൽ ബംഗാളും ആന്ധ്ര ഘടകങ്ങളും ഈ നിലപാട് ആവർത്തിച്ചിരുന്നു. കോൺഗ്രസിനെ മാറ്റി നിർത്തി ഒരു മതേതര സഖ്യം രൂപീകരിക്കാൻ സാധിക്കില്ലെന്നാണ് ഇരു ഘടകങ്ങളും വ്യക്തമാക്കിയയത്

എന്നാൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം കേരള ഘടകം. കോൺഗ്രസ് ദുർബലപ്പെട്ട പശ്ചാത്തലത്തിൽ പ്രാദേശിക പാട്ടികളുമായി ചേർന്ന് സഖ്യം രൂപീകരിക്കണമെന്നും കേരള ഘടകം പറയുന്നു. ബിജെപിയുടെ വർഗീയത നേരിടാതെ മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അതിനാൽ കോൺഗ്രസ് സഖ്യം വേണ്ടെന്നുമാണ് കേരള ഘടകം വ്യക്തമാക്കുന്നത്. അതേസമയം സിപിഎം നിലപാടിനെ രൂക്ഷമായി വിമർശിക്കുകയാണ് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. രാജ്യത്ത് സിപിഎം ഒരു സംസ്ഥാനത്തും ബിജെപിയെ നേരിട്ട് എതിർക്കുന്നില്ല എന്ന വസ്തുത ആദ്യം കേരള സഖാക്കൾ മനസ്സിലാക്കണമെന്ന് പദ്മജ പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളുടെ കോൺഗ്രസിന് നേരെ ഉള്ള പരിഹാസം നരേന്ദ്ര മോദിയെയും ബിജെപിയേയും സന്തോഷിപ്പിക്കാൻ മാത്രം ആണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പദ്മജ വിമർശിച്ചു.

മീരാ ജാസ്മിൻ എവിടാണ് ഇത്? 'സ്മൈൽ റൊമ്പ ക്യൂട്ടായിറുക്ക്'...ക്യൂട്ട് ചിത്രങ്ങൾ വൈറൽ

1

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-സീതാറാം യച്ചൂരി ആകെ കൺഫ്യൂഷനിലാണ്... കാരണം കോൺഗ്രസിനെ കൂട്ടാതെ രാജ്യത്ത് ബിജെപിയെ തറ പറ്റിക്കാം എന്നാണ് CPM കേരള ഘടകം പറയുന്നത്... യച്ചൂരിക്ക് പോലും കേരള സഖാക്കൾ പറയുന്നതിലെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല.... മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, ഗോവ,ഹിമാചൽ പ്രദേശ് തുടങ്ങി ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ ബിജെപിയെ നേരിട്ട് എതിർക്കുന്നത് കോൺഗ്രസ് ആണ്..

2

ആ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിച്ചു എങ്കിൽ മാത്രമേ ബിജെപിയെ പുറത്താക്കാൻ കഴിയുകയുള്ളൂ... അങ്ങനെ BJP പരാജയപ്പെട്ട് കോൺഗ്രസ് വിജയിക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റ് കോൺഗ്രസിന് ആയിരിക്കും ലഭിക്കുക ... അപ്പോൾ കോൺഗ്രസിനെ കൂട്ടാതെ എങ്ങനെ ബിജെപിയെ പുറത്താക്കും എന്നാണ് കേരള സഖാക്കൾ പറയുന്നത്?

3


രാജ്യത്ത് 24% വോട്ടും 688 എംഎൽഎമാരും 53 ലോക്സഭ എംപിമാരും ഉള്ള ഏറ്റവും വലിയ ബിജെപി വിരുദ്ധ കക്ഷി കോൺഗ്രസ് ആണ്... CPM ന് രാജ്യത്ത് ആകെ ഉള്ളത് 88 mla മാരും 3 എം പി മാരും മാത്രം, കേവലം 1.75% വോട്ട് മാത്രവും..35 വർഷത്തോളം ബംഗാൾ അടക്കി ഭരിച്ച CPM ന് ഇപ്പോൾ അവിടെ നിയമ സഭയിൽ ഒരു സീറ്റ്‌ പോലും ഇല്ല, വട്ട പൂജ്യം...23 വർഷത്തോളം ഭരിച്ച ത്രിപുരയിലും CPM ന് വൻ തകർച്ച...ത്രിപുരയിൽ ലോക്സഭ ഇലക്ഷന് CPM കോൺഗ്രസിന് പിന്നിൽ മൂന്നാംസ്ഥാനത്ത് ആയിരുന്നു... രാജ്യത്ത് CPM ഒരു സംസ്ഥാനത്തും BJP യെ നേരിട്ട് എതിർക്കുന്നില്ല എന്ന വസ്തുത ആദ്യം കേരള സഖാക്കൾ മനസ്സിലാക്കുക... എന്നിട്ടും കോൺഗ്രസിന് നേരെ കേരള സഖാക്കളുടെ പരിഹാസത്തിന് യാതൊരു കുറവും ഇല്ല....
കേരളത്തിലെ CPM നേതാക്കളുടെ കോൺഗ്രസിന് നേരെ ഉള്ള പരിഹാസം നരേന്ദ്ര മോദിയെയും BJP യെയും സന്തോഷിപ്പിക്കാൻ മാത്രം ആണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+