'അച്ഛനെയും ഞങ്ങളെയും വേട്ടയാടിയപ്പോഴും ഒരു അസഹിഷ്ണുതയും ഞങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല': പത്മജ
തൃശൂര്‍: താന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതെന്ന് പത്മജ വേണുഗോപാല്‍. താന്‍ കോണ്‍ഗ്രസ്സുകാരിയാണെന്നും തന്റെ രാഷ്ട്രീയ പോസ്റ്റുകള്‍ ഓരോ വിഷയത്തിലും തന്റെ പാര്‍ട്ടി നിലപാട് വ്യക്തമായി മനസ്സിലാക്കി അതനുസരിച്ചാണ് തയ്യാറാക്കുന്നതെന്നും പത്മജ പറയുന്നു. ഫേസ്ബുക്കിലിടെയാണ് പത്മജയുടെ പ്രതികരണം.
എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് അവരുടെ പാര്‍ട്ടിക്കെതിരായ വിമര്‍ശനാത്മകമായ പോസ്റ്റുകള്‍ ഇഷ്ടപ്പെടണം എന്നില്ലെന്നും പത്മജ ഫേസ്ബിക്ക് കുറിപ്പില്‍ പറയുന്നു. എതിര്‍ കമന്റുകളും പരിഹാസങ്ങളും തനിക്ക് അസഹിഷ്ണുതയോ അവരോട് ശത്രുതയോ ഉണ്ടാക്കുന്നില്ല കാരണം താന്‍ കെ കരുണാകരന്റെ മകളാണെന്നും പത്മജ പറയുന്നു.

പത്മജയുടെ പോസ്റ്റ്:
ഞാന്‍ കോണ്‍ഗ്രസ്സുകാരി.. എന്റെ രാഷ്ട്രീയ പോസ്റ്റുകള്‍ ഓരോ വിഷയത്തിലും എന്റെ പാര്‍ട്ടി നിലപാട് വ്യക്തമായി മനസ്സിലാക്കി അതനുസരിച്ചാണ് ഞാന്‍ തയ്യാറാക്കുന്നത്... എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് അവരുടെ പാര്‍ട്ടിക്കെതിരായ വിമര്‍ശനാത്മകമായ പോസ്റ്റുകള്‍ ഇഷ്ടപ്പെടണം എന്നില്ല ഞാന്‍ തന്നെയാണ് എന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്നത് എന്റെ എല്ലാ പോസ്റ്റുകളും..( നിയമസഭ ഇലക്ഷന്‍ സമയത്ത് തിരക്ക് മൂലം എന്റെ പേജ് പാര്‍ട്ടിക്കാര്‍ കൈകാര്യം ചെയ്തിരുന്നു...)..

ഇപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ക്കിടെ സമയം കിട്ടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പോസ്റ്റ് ഇടുന്നു പറയാന്‍ കാരണം എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെടാത്ത പോസ്റ്റുകള്‍ കാണുമ്പോള്‍ അവര്‍ കമന്റ് എഴുതുന്നത് കാണാം 'ആരാണ് ഈ പേജ് കൈകാര്യം ചെയ്യുന്നത്, പത്മജ ഇതു വല്ലോം അറിയുന്നുണ്ടോ എന്ന്....' അങ്ങനെയുള്ളവരുടെ തെറ്റിദ്ധാരണ മാറാന്‍ ആണ് ഞാന്‍ ഇത് പറഞ്ഞത്.എന്റെ രാഷ്ട്രീയ പോസ്റ്റുകളില്‍ ആരെയും വ്യക്തിഹത്യാപരമായി അധിക്ഷേപിച്ചു ഞാന്‍ എഴുതാറില്ല.. വ്യക്തിഹത്യ പരമായ വാര്‍ത്തകളും ഇടാറില്ല...

എതിര്‍ കമന്റുകളും എന്നെ ഉള്ള പരിഹാസങ്ങളും എനിക്ക് അസഹിഷ്ണുതയോ അവരോട് ശത്രുതയോ ഉണ്ടാക്കുന്നില്ല... കാരണം ഞാന്‍ കെ കരുണാകരന്റെ മകളാണ്... കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഒന്നടങ്കം, സിനിമ, മിമിക്രി കലാകാരന്മാര്‍ ഒന്നടങ്കം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും മാത്രമായി ഒറ്റ തിരിഞ്ഞ് ഒരു കാലത്ത് വേട്ടയാടിയപ്പോള്‍ പോലും ഒരു അസഹിഷ്ണുതയും ഞങ്ങള്‍ ആരോടും പ്രകടിപ്പിച്ചിരുന്നില്ല..ഏകപക്ഷീയമായി മാധ്യമങ്ങളുടെയും കലാകാരന്മാരുടെയും ഞങ്ങളുടെ കുടുംബത്തിന് നേരെ നടന്ന മുമ്പുണ്ടായ വേട്ടയാടലുകള്‍ എന്റെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്..

എന്റെ പോസ്റ്റുകളെ വിമര്‍ശിച്ച് എതിര്‍ കമന്റ് ഇടുന്നവരെയും എന്നെ പരിഹസിക്കുന്നവരെ പോലും ഞാന്‍ ബ്ലോക്ക് ചെയ്യാറില്ല..
എന്നോട് അസഹിഷ്ണുത പൂണ്ട് എനിക്കെതിരെ വ്യക്തിഹത്യാപരമായി അധിക്ഷേപ കമന്റുകള്‍ സ്ഥിരം ഇട്ട അപൂര്‍വ്വം ചിലരെ മാത്രമേ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടുള്ളൂ...അവര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ എനിക്ക് ഓര്‍മ്മയും ഇല്ല.വിമര്‍ശകരോട്, സഭ്യതയുടെ അതിര്‍ വരമ്പ് ലംഘിക്കാത്ത എന്റെ പോസ്റ്റിനോടുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.. എന്റെ അഭിപ്രായങ്ങളോട് യോജിപ്പ് ഇല്ലാത്തവര്‍ക്ക് നിങ്ങളുടെ വിമര്‍ശന അഭിപ്രായം സ്വതന്ത്രമായി മാന്യമായി പറയാം...
സ്‌നേഹപൂര്‍വ്വം പത്മജ വേണുഗോപാല്‍












Click it and Unblock the Notifications