'50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയ ക്രിസ്ത്യാനികൾ ബിജെപിയെ പിന്തുണക്കുമായിരിക്കും'; ട്രോളി പദ്മജ
കൊച്ചി; ക്രൈസ്തവരുടെ പിന്തുണ ബിജെപിക്ക് എന്ന സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ആട്ടിൻ തോലിട്ട ചെന്നായയുടെ വേഷത്തിൽ കപട ക്രൈസ്തവ സ്നേഹമാണ് ബിജെപി കേരളത്തിൽ കാണിക്കുന്നതെന്ന് പദ്മജ കുറ്റപ്പെടുത്തി. കേരളത്തിലെ ക്രൈസ്തവരുടെ രക്ഷക വേഷം ചമഞ്ഞ് അവരുടെ വോട്ടു കൂടി നേടിയെടുത്ത് എങ്ങനെയെങ്കിലും ജയിക്കാൻ ആണ് ബിജെപി നോക്കുന്നതെന്നും പദ്മജ പറഞ്ഞു.
'കേരളത്തിൽ ക്രൈസ്തവസഭ മറ്റ് സംസ്ഥാനങ്ങളിലെ പോലെ സംഘപരിവാർ ശക്തികളാൽ ആക്രമിക്കപ്പെടാത്തത് ഇവിടെ ബിജെപി ശക്തമല്ലാത്തത് കൊണ്ടാണ്. ബിജെപി ഭരണ സംസ്ഥാനങ്ങളിലെല്ലാം ക്രൈസ്തവർ സംഘപരിവാർ സംഘടനകളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയിൽ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ സംഘപരിവാർ ശക്തികൾ അക്രമങ്ങൾ തുടർച്ചയായി അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നുണ്ട്.
കേരളത്തിലെ ക്രൈസ്തവർക്ക് ബിജെപിയുടെ കപട ക്രൈസ്തവ സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പദ്മജ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'( ക്രൈസ്തവരുടെ പിന്തുണ ബിജെപിക്ക് എന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സുരേന്ദ്രൻ വാഗ്ദാനം ചെയ്ത 50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ ലഭിച്ച ക്രൈസ്തവർ ഉണ്ടെങ്കിൽ അവർ പിന്തുണച്ചേക്കും ) 2025ൽ RSS ന് 100 വർഷം തികയുമ്പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുവാൻ തയ്യാറെടുത്തു നിൽക്കുന്നവരാണ് ബിജെപി..
RSS ന്റെ ഭരണഘടന ആയ വിചാരധാരയിൽ ക്രിസ്ത്യൻ സമൂഹത്തെ ഇന്ത്യ രാജ്യത്തിന്റെ ശത്രുക്കളായി ആണ് ചിത്രീകരിച്ചിരിക്കുന്നത്..കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ചെറിയ ശതമാനം ഹൈന്ദവർ മാത്രമേ ബിജെപിക്കൊപ്പം ഉള്ളൂ.. അപ്പോൾ കേരളത്തിലെ ക്രൈസ്തവരുടെ രക്ഷക വേഷം ചമഞ്ഞ് അവരുടെ വോട്ടു കൂടി നേടിയെടുത്ത് എങ്ങനെയെങ്കിലും ജയിക്കാൻ ആണ് ബിജെപി നോക്കുന്നത്... ആട്ടിൻ തോലിട്ട ചെന്നായയുടെ വേഷത്തിൽ കപട ക്രൈസ്തവ സ്നേഹമാണ് ബിജെപി കേരളത്തിൽ കാണിക്കുന്നത്...
കേരളത്തിൽ ക്രൈസ്തവസഭ മറ്റ് സംസ്ഥാനങ്ങളിലെ പോലെ സംഘപരിവാർ ശക്തികളാൽ ആക്രമിക്കപ്പെടാത്തത് ഇവിടെ ബിജെപി ശക്തമല്ലാത്തത് കൊണ്ടാണ്... ബിജെപി ഭരണ സംസ്ഥാനങ്ങളിലെല്ലാം ക്രൈസ്തവർ സംഘപരിവാർ സംഘടനകളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു..ക്രിസ്ത്യൻ വൈദികൻ സ്റ്റാൻ സ്വാമിയുടെ മരണം ബിജെപി ഭരണകൂട ഭീകരത കൊണ്ട് സംഭവിച്ചതാണ്.. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ കൈസ്തവർ സംഘപരിവാർ സംഘടനകളാൽ നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു...
'മാങ്ങ വേണോ മാങ്ങ', 'അനുശ്രീ മാങ്ങാ കച്ചവടം തുടങ്ങിയോ?'..'മാമ്പഴക്കാലം' ഫോട്ടോ വൈറൽ
ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആരാധനകൾ നടത്താൻ ഭയത്തോടെ കൂടിയാണ് കഴിയുന്നത്... വടക്കേ ഇന്ത്യയിൽ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ സംഘപരിവാർ ശക്തികൾ അക്രമങ്ങൾ തുടർച്ചയായി അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നു.. ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുന്നു ബിജെപി ഭരണ സംസ്ഥാനങ്ങളിൽ..
കേരളത്തിലെ ക്രൈസ്തവർക്ക് നിങ്ങളുടെ കപട ക്രൈസ്തവ സ്നേഹം തിരിച്ചറിയാൻ കഴിയും, K സുരേന്ദ്രൻ ഓർക്കുക'












Click it and Unblock the Notifications