Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജ്യം തകർത്ത മോദിയുടെ 8 വർഷത്തെ ഭരണക്കാലം'; വീഴ്ചകൾ എണ്ണി പറഞ്ഞ് കേന്ദ്ര സർക്കാരിനെതിരെ പദ്മജ വേണുഗോപാൽ

തിരുവനന്തപുരം; കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടാൽ രാജ്യത്ത് എന്ത് തകർച്ച സംഭവിക്കും എന്ന് ഉള്ളതിന്റെ നേർക്കാഴ്ചയാണ് ഇന്ന് നാം കാണുന്നതെന്ന് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. മോദിയുടെ 8 വർഷത്തെ ഭരണം കൊണ്ട് സമസ്ത മേഖലകളിലും നമ്മുടെ രാജ്യം തകർന്നിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞ് കൊണ്ടാണ് പദ്മജയുടെ വിമർശനം.

'തൊഴിലില്ലായ്മ ഇരട്ടിയായി, ലാഭത്തിലുള്ള സർക്കാർ വൻകിട സ്ഥാപനങ്ങൾ പോലും നിസ്സാര വിലക്ക് മോദിയുടെ ഇഷ്ടക്കാർക്ക് വിൽക്കുന്നു,നോട്ടു നിരോധനം നടപ്പിലാക്കി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു.. അമിത വിലക്കയറ്റം, തൊഴിലില്ലായ്മ രൂക്ഷം, ദാരിദ്ര്യം വർദ്ധിച്ചു, എല്ലാ മേഘലകളിലും രാജ്യത്തെ പിന്നോട്ടു നയിച്ചുവെന്നും' പദ്മജ ഫേസ്ബുക്കിൽ കുറിച്ചു. പദ്മജയുടെ കുറിപ്പ് വായിക്കാം

cover1-1638160177.jpg -Pro

'കോൺഗ്രസ് സർക്കാരുകൾ ഉണ്ടാക്കി എടുത്ത രാജ്യപുരോഹതികൾ നരേന്ദ്ര മോദി ഭരണം 8 വർഷം കൊണ്ട് തകർത്ത് രാജ്യത്തെ പിന്നോട്ട് നയിച്ചു.. സ്വാതന്ത്ര്യം കിട്ടുമ്പോൾ പട്ടിണി രാജ്യമായിരുന്ന ഭാരതത്തെ ഒന്നും ഇല്ലായ്‌മയിൽ നിന്നും പടുത്തുയർത്താൻ പദ്ധതികൾക്ക് തുടക്കം കുറിച്ചത് ജവഹർലാൽ നെഹ്‌റു എന്ന ദീർഘ വീക്ഷണം ഉള്ള പ്രധാന മന്ത്രിയും അന്നത്തെ കോൺഗ്രസ്‌ സർക്കാരും ആണ്...മതേതരത്വ, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക മാത്രം അല്ല ഈ രാജ്യത്തിന്റെ വികസനത്തിനു വിത്ത് പാകിയ സർക്കാർ ആയിരുന്നു ആദ്യത്തെ നെഹ്‌റു ഗവണ്മെന്റ്... ഭക്ര നങ്കൽ, നർമദ യോജന, ഭിലായ് സ്റ്റീൽ പ്ലാന്റ് അങ്ങനെ വൻ പദ്ധതികൾ എല്ലാം നടപ്പാക്കി.. ISRO ക്ക് തുടക്കം കുറിച്ചു... ഇന്ദിരാഗാന്ധി ഇന്ത്യയുടെ സൈനിക രംഗം ശക്തമാക്കി,ബാങ്ക് ദേശസാൽക്കരണം നടപ്പിലാക്കി..രാജീവ് ഗാന്ധി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകി ഇന്ത്യയെ വികസന കുതിപ്പിലേക്കു നയിച്ചു..

സ്വാതന്ത്ര്യം കിട്ടുമ്പോൾ ഭക്ഷണത്തിനു വേണ്ടി വിദേശ രാജ്യങ്ങളോട് കേണപേക്ഷിച്ചിരുന്ന ഭാരതത്തെ വിദേശരാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റിവിടുന്ന രാജ്യമാക്കി കോൺഗ്രസ് ഭരണങ്ങൾ മാറ്റി എടുത്തു.. ഇന്ത്യയെ സൈനിക ശക്തിയിൽ മുൻപന്തിയിൽ കോൺഗ്രസ് ഭരണങ്ങൾ എത്തിച്ചു.. ലോകത്തെ മുൻ നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ പട്ടിണി രാജ്യമായിരുന്ന ഭാരതത്തെ കോൺഗ്രസ് ഭരണങ്ങൾ എത്തിച്ചു.. കോൺഗ്രസ് 60 വർഷം ഭരിച്ചതിന്റെ മഹാത്മ്യം മാത്രമേ ഇന്നും ഈ രാജ്യത്ത് കാണാനുള്ളൂ..ഡോക്ടർ മൻമോഹൻസിംഗ് നയിച്ച കോൺഗ്രസ്‌ ഗവൺമെന്റ് ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് ലോകരാജ്യങ്ങൾ തകർച്ചയെ നേരിട്ടപ്പോഴും ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ തകരാതെ കാത്തുസൂക്ഷിച്ചു.. കോടിക്കണക്കിന് കർഷകരുടെ കാർഷിക കടങ്ങൾ ഡോക്ടർ സിങ്ങിന്റെ കോൺഗ്രസ് ഗവൺമെന്റ് എഴുതിത്തള്ളി. തൊഴിലുറപ്പ് പദ്ധതി പോലുള്ള വമ്പൻ പദ്ധതികൾ രാജ്യത്ത് കോൺഗ്രസ് ഗവണ്മെന്റ് നടപ്പിലാക്കി..

കോൺഗ്രസ് സർക്കാർ ക്രൂഡോയിൽ വില അന്താരാഷ്ട്ര വിപണിയിൽ 147 ഡോളർ ഉണ്ടായിരുന്നപ്പോൾ പോലും 75 രൂപക്ക് പെട്രോളും, 63 രൂപയ്ക്ക് ഡീസലും, 400 രൂപയ്ക്ക് പാചകവാതകവും രാജ്യത്തെ ജനങ്ങൾക്ക് നൽകി..
മോദി അധികാരത്തിൽ വന്നപ്പോൾ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞപ്പോഴും കൊള്ള ഇന്ധനവില ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുത്തു.... ഇന്ന് 117 രൂപയ്ക്ക് പെട്രോൾ വിൽക്കുന്നു..ഗാർഹിക പാചകവാതകവില 1000അടുത്ത് .ആയി...,പാചക വാതക സബ്സിഡി നിർത്തലാക്കി..

മോദിയുടെ 8 വർഷത്തെ ഭരണം കൊണ്ട് സമസ്ത മേഖലകളിലും നമ്മുടെ രാജ്യം തകർന്നിരിക്കുന്നു.. തൊഴിലില്ലായ്മ ഇരട്ടിയായി, ലാഭത്തിലുള്ള സർക്കാർ വൻകിട സ്ഥാപനങ്ങൾ പോലും നിസ്സാര വിലക്ക് മോദിയുടെ ഇഷ്ടക്കാർക്ക് വിൽക്കുന്നു.. നോട്ടു നിരോധനം നടപ്പിലാക്കി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു.. കുത്തകകൾക്ക് വേണ്ടി പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കി 700ൽ പരം പാവപ്പെട്ട കർഷകരുടെ ജീവൻ എടുത്ത് കുടുംബങ്ങളെ അനാഥമാക്കി..ഒടുവിൽ ജനത്തെ ഭയന്ന് ആ നിയങ്ങൾ പിൻവലിച്ചു എന്നത് യാഥാർത്ഥ്യം . രാജ്യത്തെ ഏറ്റവും കൂടുതൽ സൈനികർ കൊല്ലപ്പെട്ട കാലമാണ് മോദിയുടെ ഭരണ കാലഘട്ടം... നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ ശത്രുരാജ്യങ്ങൾ കയ്യേറുന്നു.. റഫാൽ വിമാന കരാർ പോലെ വൻ അഴിമതിയാണ് മോദിയുടെ ഭരണത്തിൽ നടന്നിരിക്കുന്നത്.. ഒടുവിൽ കേട്ടത് ഭാരതം പട്ടിണി സൂചികയിൽ 101ആം സ്ഥലത്തെത്തി എന്ന വാർത്ത..

കോടിക്കണക്കിന് രൂപ രാജ്യത്തിന്റെ ബാങ്കുകളിൽനിന്നും കൊള്ളയടിച്ചു വ്യവസായികൾ വിദേശത്തേക്ക് മുങ്ങി..
അമിത വിലക്കയറ്റം, തൊഴിലില്ലായ്മ രൂക്ഷം, ദാരിദ്ര്യം വർദ്ധിച്ചു, എല്ലാ മേഘലകളിലും രാജ്യത്തെ പിന്നോട്ടു നയിച്ചു -- ഇതൊക്കെയാണ് മോദി ഭരണത്തിന്റെ ബാക്കി പത്രങ്ങൾ..
കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടാൽ രാജ്യത്ത് എന്ത് തകർച്ച സംഭവിക്കും എന്ന് ഉള്ളതിന്റെ നേർക്കാഴ്ചയാണ് ഇന്ന് നാം കാണുന്നത്...'

Recommended Video

cmsvideo
    'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+