കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടവരവില്‍ 100 കോടിയോളം കുറവ്; പ്രവര്‍ത്തനം ആശങ്കയില്‍, സര്‍ക്കാര്‍ സഹായിക്കുമെന്ന് പത്മകുമാര്‍

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല നടവരവില്‍ ഈ സീസണില്‍ നൂറ് കോടിയോളം രൂപയുടെ കുറവുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ഇതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിക്കുകയാണ് ദേവസ്വം ബോര്‍ഡ്. ദൈനം ദിന പ്രവര്‍ത്തനങ്ങളടക്കം മുടങ്ങിയേക്കുമെന്ന ആശങ്കയുണ്ടെങ്കിലും വരുന്ന ബജറ്റില്‍ ബോര്‍ഡിനു സര്‍ക്കാര്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു.

മണ്ഡലം മകരവിളക്ക് കാലം പിന്നിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 98 കോടി രൂപയുടെ കുറവുണ്ടായെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. കടകളുടെ ലേലവും ഈ വര്‍ഷം കാര്യക്ഷമമായിരുന്നില്ല. ഈ നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ നഷ്ടം നൂറു കോടി കവിയും.

sabarimala

വരുമാനം കുറഞ്ഞതോടെ ബോര്‍ഡിന് കീഴിലെ ജീവനക്കാരുടെ ശബളം, പെന്‍ഷന്‍, മറ്റു ക്ഷേത്രങ്ങളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ചിലവുകള്‍, തുടങ്ങിവെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് തടസ്സമുണ്ടാവും. ഇതോടെയാണ് ബജറ്റില്‍ ശബരിമലയക്ക് സര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിക്കുമെന്ന പ്രതീക്ഷ പത്മകുമാര്‍ പങ്കുവെക്കുന്നത്.

English summary
padmakumar on sabarimala tdb revenue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X