Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു; മകന് കൊറോണ ഭേദമായി, നന്ദി പറഞ്ഞ് സംവിധായകന്‍ പത്മകുമാര്‍

തിരുവനന്തപുരം: കൊറോണ ബാധിതനായ മകന്റെ രോഗമുക്തി നേടിയതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ് സംവിധായകന്‍ എം പത്മകുമാര്‍ രംഗത്ത്. പാരിസല്‍ വച്ച് രോഗബാധിതനുമായി സമ്പര്‍ക്കമുണ്ടായതായി സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. തുടർന്നുള്ള പരിശോധനയില്‍ കൊറോണ പോസിറ്റീവാകുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മകന്‍ ആകാശും സുഹൃത്ത് എല്‍ദോയും രോഗം ഭേദമായി ആശുപത്രിവിട്ടെന്ന് പത്മകുമാര്‍ അറിയിച്ചു.

corona

എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കൊറോണ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനായി സര്‍വവും സമര്‍പ്പിച്ച് പൊരുതുന്ന ചോക്ടര്‍മാര്‍ നഴ്‌സുമാര്‍ അങ്ങനെ എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും .ഒപ്പം ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കെകെ ശൈലജ ടീൂച്ചര്‍ക്കും ജില്ലാ കളക്ടര്‍ എസ് സുഹാസിനും ഒരു പാട് സ്‌നേഹം. ഇത് കേവലം നന്ദിയുടെ പ്രകടനമല്ല. സ്വന്തം ജനങ്ങളെ വളരെ ആത്മാര്‍ത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിനും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെ കുറിച്ച് അഭിമാനമാണെന്നും നമ്മള്‍ ഇതും അതിജീവിക്കുമെന്നും പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
    സൗദിയിൽ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തിയേക്കും | Oneindia Malayalam

    ആകാശും എല്‍ദോയും ഫ്രാന്‍സില്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. മാര്‍ച്ച് 16നാണ് ഇവര്‍ ദില്ലിയില്‍ എത്തിയത്. പാരിസില്‍ വച്ച് കൊറോണ ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതായി ഇവര്‍ക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യം അവിടെയുള്ള അധികൃതരെ അറിയിച്ചു. ദില്ലിയില്‍ 12 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. തുടര്‍ന്ന് 17ന് കൊച്ചിയിലെത്തിയ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇവര്‍ക്ക് മാര്‍ച്ച് 22ന് ശക്തമായ പനിക്കൊപ്പം രോഗലക്ഷണങ്ങള്‍ പ്രകടമായി. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മാറ്റാരുമായി സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കേണ്ടി വന്നില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+