Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹിന്ദുക്കള്‍ കയറിയത് അശുദ്ധിയായി; പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു

Recommended Video

cmsvideo
    പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു | Oneindia Malayalam

    തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടർന്ന് തന്ത്രി ക്ഷേത്രനട അടച്ചു. ക്ഷേത്രത്തിൽ ആചാരലംഘനം ഉണ്ടായിരിക്കുന്നു, ശുദ്ധിക്രിയകൾക്ക് ശേഷം മാത്രമെ ഇനി നട തുറക്കുവെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് ശുദ്ധികലശക്രിയകൾ നടക്കുന്നത്.

    അഹിന്ദുക്കളായ മൂന്ന് പേർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചുവെന്നാണ് ആരോപണം. വെള്ളിയാഴ്ചയും ഞായറാഴ്ചയുമായാണ് ഇവർ പ്രവേശിച്ചത്. ഞായറാഴ്ച ക്ഷേത്രത്തിൽ എത്തിയവരെ സുരക്ഷാ ജീവനക്കാർ തടഞ്ഞിരുന്നു. ഇതോടെയാണ് സംഭവം ക്ഷേത്രം ഭാരവാഹികളുടെ ശ്രദ്ധയിൽപെടുന്നത്.

    teple

    തുടർന്ന് ഞായറാഴ്ച വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തിവെച്ച് ശുദ്ധിക്രിയകൾ ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച മുതലുള്ള പൂജകൾ വീണ്ടും ഇതോടൊപ്പം തന്നെ നടത്തും. നട അടച്ചെങ്കിലും ചുറ്റമ്പലത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നു.

    അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രം. അന്യ മതത്തിൽപെട്ടയാളുകൾക്ക് ഹിന്ദുമത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+