ബിജു രമേശിന്റെ രാജധാനി പൊളിക്കുമോ? സുരക്ഷ വിഭാഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും?
തിരുവനന്തപുരം: കിഴക്കേക്കോട്ടയ്ക്കടുത്തുള്ള ബിജു രമേശിന്റെ ബില്‍ഡിങ്ങില്‍ തീപ്പിടുത്തമുണ്ടായ സാഹചര്യത്തില്‍ ബില്‍ഡിങ് പൊളിക്കാനുള്ള സാധ്യത ഏറുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. രാജധാനി അടക്കം അതിനു ചുറ്റുമുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ നേരത്തെ തന്നെ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷേദാത്മക നിലപാട് കാരണം നിര്‍ദേശം ഫലം കാണാതെ പോകുകയായിരുന്നു. അതേസമയം ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായം തേടാനും സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇനിയും നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ ക്ഷേത്രത്തിന്റെ സുരക്ഷയില്‍ പാളിച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

ഓപ്പറേഷന് അനന്തയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ ബിജു രമേശിന്റെ കെട്ടിടത്തെ സംരക്ഷിക്കുകയായിരുന്നു. അന്നത്തെ റവന്യൂ മന്ത്രിയായിരുന്നു ബിജു രമേശിനെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് നിര്‍ണ്ണായകമാണ്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തിനു ശേഷമാണ് ബിജു രമേശ് എഐഎഡിഎംകെയില്‍ ചേര്‍ന്നത്. രാജധാനി ബില്‍ഡിങ്ങ് പൊളിക്കുന്നതില്‍ നിന്ന് രക്ഷ നേടാനാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും സംശയിക്കാവുന്നതാണ്. ജയലളിത വിചാരിച്ചാല്‍ തന്നെ രക്ഷിക്കാനാകുമെന്നാണ് ബിജു രമേശിന്റെ പ്രതീക്ഷ.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications