കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രമേശിന്റെ രാജധാനി പൊളിക്കുമോ? സുരക്ഷ വിഭാഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കിഴക്കേക്കോട്ടയ്ക്കടുത്തുള്ള ബിജു രമേശിന്റെ ബില്‍ഡിങ്ങില്‍ തീപ്പിടുത്തമുണ്ടായ സാഹചര്യത്തില്‍ ബില്‍ഡിങ് പൊളിക്കാനുള്ള സാധ്യത ഏറുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. രാജധാനി അടക്കം അതിനു ചുറ്റുമുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ നേരത്തെ തന്നെ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

ബിജു രമേശ് വെളിപ്പെടുത്തിയത് പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്ബിജു രമേശ് വെളിപ്പെടുത്തിയത് പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷേദാത്മക നിലപാട് കാരണം നിര്‍ദേശം ഫലം കാണാതെ പോകുകയായിരുന്നു. അതേസമയം ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായം തേടാനും സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇനിയും നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ ക്ഷേത്രത്തിന്റെ സുരക്ഷയില്‍ പാളിച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

Biju Ramesh

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ ബിജു രമേശിന്റെ കെട്ടിടത്തെ സംരക്ഷിക്കുകയായിരുന്നു. അന്നത്തെ റവന്യൂ മന്ത്രിയായിരുന്നു ബിജു രമേശിനെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് നിര്‍ണ്ണായകമാണ്.

കടുംവെട്ടല്ല തീവെട്ടിക്കൊള്ള.... കെ ബാബു നടത്തിയത് 100 കോടിയുടെ അഴിമതി!!!കടുംവെട്ടല്ല തീവെട്ടിക്കൊള്ള.... കെ ബാബു നടത്തിയത് 100 കോടിയുടെ അഴിമതി!!!

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തിനു ശേഷമാണ് ബിജു രമേശ് എഐഎഡിഎംകെയില്‍ ചേര്‍ന്നത്. രാജധാനി ബില്‍ഡിങ്ങ് പൊളിക്കുന്നതില്‍ നിന്ന് രക്ഷ നേടാനാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും സംശയിക്കാവുന്നതാണ്. ജയലളിത വിചാരിച്ചാല്‍ തന്നെ രക്ഷിക്കാനാകുമെന്നാണ് ബിജു രമേശിന്റെ പ്രതീക്ഷ.

English summary
Security thread to Padmanabhaswami temple; Temple security force may ask Central Government demolish the building?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X