പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണ ചുമതല താല്‍ക്കാലിക സമിതിക്ക്; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചു
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചു. ഭരണ ചുമതല താല്‍ക്കാലിക സമിതിക്ക്. സുപ്രീം കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇതോടെ വലിയ വിജയമാണ് രാജകുടുംബത്തിന് സുപ്രീംകോടതിയില്‍ ഉണ്ടായിരിക്കുന്നത്. രാജകുടുംബത്തിന് ക്ഷേത്രത്തിന് മേലുള്ള അവകാസം ഇല്ലാതാകുന്നില്ലായെന്നതാണ് വിധി.
പത്മനാഭസ്വാമി ക്ഷേത്രം രാജാവിന്റെ അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള ഹൈക്കോടതി 2011 ല്‍ ഉത്തരവിട്ടത്. അതിനെതിരെ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി വന്നത്.

പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതു ക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നാണ് സുപ്രീംകോടതി പറയുന്നത്. തല്‍ക്കാലത്തേക്ക് ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താല്‍ക്കാലിക സമിതി ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ ഭരണസമിതിയെ തെരഞ്ഞെടുക്കാം.
Recommended Video
ക്ഷേത്രത്തിന്റെ സ്വത്തിലല്ല. ഭരണപരമായ അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്ന് രാജകുടുംബം വാദിച്ചിരുന്നു. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിന് സമാനമായി ബോര്‍ഡി രൂപീകരിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭറണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കാമെന്ന അഭിപ്രായമാണ് രാജകുടുംബം മുന്നോട്ട് വെച്ചത്. സമിതിയുടെ അധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരിക്കും.
ബി നിലവറ തുറക്കുന്ന കാര്യത്തിലും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ബി നിലവറ തുറക്കുന്ന കാര്യം ക്ഷേത്ര സമിതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.












Click it and Unblock the Notifications