കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി നിലവറ പലതവണ തുറന്നിട്ടുണ്ട്; വിനോദ് റായിയുടെ റിപ്പോര്‍ട്ട്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ബി നിലവറ മുമ്പ് പല തവണ തുറന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്‍ സിഎജി വിനോദ് റായ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യതയില്ലെന്നും വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി നിലവറ തുറക്കുന്നതിനെ രാജകുടുംബം ശക്തമായി എതിര്‍ത്തിരുന്നു. 1990 ല്‍ രണ്ട് തവണയും 2002 ല്‍ അഞ്ച് തവണയും നിലവറ തുറന്നിട്ടുണ്ടെന്നാണ് വിനോദ് റായ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Sree Padmanabhaswamy Temple

സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുന്‍ സിഎജി വിനോദ് റായിയെ ക്ഷേത്ര സ്വത്തുക്കളുടെ ഓഡിറ്റിങിന് നിയോഗിച്ചത്. ഗോപാല്‍ സുബ്രഹ്മണ്യം നടത്തിയ അന്വേഷണത്തിലും ക്ഷേത്രത്തില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ആണ് വിനോദ് റായിയുടെ റിപ്പോര്‍ട്ടിന്റെ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ എ നിലവറയില്‍ നിന്ന് മാത്രം രണ്ടര ലക്ഷം കോടി മൂല്യമുള്ള നിധിയാണ് കണ്ടെടുത്തിട്ടുള്ളത്. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് രാജകുടുംബം കടുത്ത എതിര്‍പ്പാണ് ഉന്നയിച്ചിരുന്നത്.

ബി നിലവറ തുറക്കുന്നത് അപശകുനങ്ങള്‍ക്ക് കാരണമാകുമെന്നാണ് ക്ഷേത്രം ട്രസ്റ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ദേവ പ്രശ്‌നത്തിന്റെ പേരില്‍ ബി നിലവറ തുറക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

2007 ല്‍ ബി നിലവറ തുറന്ന് ഫോട്ടോകള്‍ എടുത്തതായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്തതായാണ് അന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ അമിക്കസ് ക്യൂറിയോട് പറഞ്ഞത്. നിലവറ തുറന്ന് ഫോട്ടോയെടുത്ത കാര്യം രാജകുടുംബം വിദഗ്ധ സമിതിക്ക് മുന്നില്‍ മറച്ചുവച്ചുവെന്നും അമിക്കസ് ക്യൂറി ആരോപിച്ചിരുന്നു.

English summary
Padmanabhaswamy Temple: Vinod Rai's report out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X