Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മനാഭസ്വാമി ക്ഷേത്രം:വിഎസ് വീണ്ടും രംഗത്ത്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന് പിറകെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തി. രണ്ടര വര്‍ഷം മുമ്പ് വിഎസ് ഉന്നയിച്ച ആരോപണങ്ങളെ ശരിവക്കുന്നതാണ് ഇപ്പോള്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയതില്‍ യുഡിഎഫ് സര്‍ക്കാരും രാജകുടുംബവും തമ്മിലുള്ള അവിഹിത ബന്ധമാണ് തെളിയുന്നതെന്ന് വിഎസ് ആരോപിച്ചു. ക്ഷേത്ര സ്വത്ത് നഷ്ടപ്പെട്ടതിന് സര്‍ക്കാരും രാജകുടുംബവും ആണ് ഉത്തരവാദികളെന്നും വിഎസ് പറഞ്ഞു.

VS Achuthanandan

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി വാര്‍ത്തയായ സമയത്ത് തന്നെ അവിടെ നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് വിഎസ് ആരോപിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം എന്ന തന്റെ ആവശ്യത്തെ രാജകുടുംബത്തെ ഭയന്ന് സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് വിഎസ് പറഞ്ഞു. സര്‍ക്കാരും രാജകുടുംബവും ചേര്‍ന്ന് സുപ്രീം കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

സ്വര്‍ണക്കടത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ പരിഹസിച്ചു. പായസത്തിനകത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്ന കാര്യം ക്ഷേത്ര ജീവനക്കാരനാണ് പറഞ്ഞത്. ഇപ്പോള്‍ കാര്യങ്ങളലെല്ലാം തെളിഞ്ഞ് വരികയാണെന്നും വിഎസ് പറഞ്ഞു.

ക്ഷേത്രത്തിലെ കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ വിഎസ് അഭിനന്ദിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലാക്കണം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവും എന്ന് വിഎസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+