കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം, നടിമാര്‍ രാജിക്കത്ത് ഇമെയിലയച്ചു, ആഞ്ഞടിച്ച് പത്മപ്രിയ

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ പ്രതിസന്ധികളെ തുടര്‍ന്ന് മോഹന്‍ലാല്‍ വിളിച്ച വാര്‍ത്താസമ്മേളനം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യുസിസിയും ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തെ എതിര്‍ത്തിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വനിതാ താരങ്ങള്‍ ഉന്നയിച്ച് ഓരോ ആരോപണങ്ങളെയും പ്രതിരോധിച്ച മോഹന്‍ലാല്‍ അവയെ തള്ളിക്കളയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി പത്മപ്രിയ മോഹന്‍ലാലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ പറഞ്ഞത് മുഴുവന്‍ നുണയാണെന്നാണ് പത്മപ്രിയ പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടിയും വേറെ മൂന്നുപേര്‍ക്കും പുറമേ ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും അത് ഇമെയില്‍ വഴിയാണ് നല്‍കിയതെന്നും പത്മപ്രിയ പറഞ്ഞു. അതേസമയം ഈ പ്രസ്താവനയോടെ മോഹന്‍ലാല്‍ ശരിക്കും കുടുങ്ങിയിരിക്കുകയാണ്. വാര്‍ത്താസമ്മേളനം നടത്തി കള്ളങ്ങള്‍ പ്രചരിപ്പിച്ചു എന്ന ആരോപണവും അദ്ദേഹം നേരിടേണ്ടി വരും. ഡബ്ല്യുസിസിയെ മോശക്കാരായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് ലാല്‍ പത്രസമ്മേളനം നടത്തിയതെന്നും ആരോപണം ഉയരാനിടയുണ്ട്.

ദിലീപിന്റെ തിരിച്ചുവരവ്

ദിലീപിന്റെ തിരിച്ചുവരവ്

ദിലീപിന്റെ പ്രശ്‌നം വന്നപ്പോള്‍ എന്ത് ചെയ്യണം എന്ന തത്രപാടിലായിരുന്നു എല്ലാവരും. പല സംഘടനകളും അദ്ദേഹത്തെ പുറത്താക്കിയതോടെയാണ് സംഘടനയില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നത്. ഇത് നിയമപരമല്ല എന്നതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. ഈ വിഷയത്തില്‍ അന്ന് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഈ തീരുമാനം അമ്മയുടെ യോഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ആരും പ്രതികരിച്ചിരുന്നില്ല. അന്ന് പറയാതെ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു.

പത്മപ്രിയയുടെ മറുപടി

പത്മപ്രിയയുടെ മറുപടി

അമ്മയില്‍ ജനാധിപത്യം എന്ന് പറയുന്ന സാധനമില്ല. നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇമെയില്‍ വഴിയാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ പറഞ്ഞു. മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച പലകാര്യങ്ങളും തെറ്റാണ്. വനിതാ താരങ്ങളും ഡബ്ല്യുസിസിയും ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് പറയുന്നതിനാണ് മോഹന്‍ലാല്‍ ഇപ്രകാരം പറഞ്ഞത്.

പാര്‍വതിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു

പാര്‍വതിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു

അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വതി സന്നദ്ധത അറിയിച്ചിരുന്നു. താരസംഘടനയുടെ സെക്രട്ടറിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ അമ്മയുടെ സെക്രട്ടറി പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച് ശേഷമാണ് ജനറല്‍ ബോഡി ചേര്‍ന്നതെന്നും പത്മപ്രിയ വ്യക്തമാക്കി. നേരത്തെ അമ്മയില്‍ ജനാധിപത്യമുണ്ടെന്നും ആര്‍ക്കും മത്സരിക്കാമെന്നും പാര്‍വതി എന്തുകൊണ്ട് സന്നദ്ധത അറിയിച്ചില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

മോഹന്‍ലാലിന്റെ വാക്കുകള്‍ സത്യമല്ല

മോഹന്‍ലാലിന്റെ വാക്കുകള്‍ സത്യമല്ല

ഇപ്പോഴും ഭാരവാഹിത്വത്തിലേക്ക് പാര്‍വതി വരാന്‍ തയ്യാറായാല്‍ സന്തോഷമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാക്കുകള്‍ സത്യമല്ലെന്ന് പത്മപ്രിയ പറയുന്നു. സ്ത്രീകള്‍ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാന്‍ തയ്യാറാകാത്തതാണ് കാരണമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിളിച്ചാല്‍ സ്ത്രീകള്‍ വരില്ല. ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ അമ്മയിലുമുണ്ട്. ഇവര്‍ ധൈര്യത്തോടെ മുന്നോട്ട് വന്ന് മത്സരിക്കാമായിരുന്നു. എന്നാല്‍ ഇക്കാര്യം ്ആരും പറഞ്ഞില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒട്ടും ശരിയല്ലെന്നാണ് പത്മപ്രിയ ആരോപിച്ചിരിക്കുന്നത്.

സ്‌കിറ്റ് സ്ത്രീവിരുദ്ധം തന്നെ

സ്‌കിറ്റ് സ്ത്രീവിരുദ്ധം തന്നെ

മഴവില്‍ മനോരമയില്‍ അവതരിപ്പിച്ച അമ്മയുടെ സ്്കിറ്റ് ബ്ലാക്ക് ഹ്യൂമറാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ ഇതും പത്മപ്രിയ തള്ളിയിട്ടുണട്്. വനിതാ കൂട്ടായ്മയിലെ അംഗങ്ങളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. അത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നടി പറഞ്ഞു. നേരത്തെ അമ്മയുടെ ഈ സ്‌കിറ്റ് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. സ്ത്രീവിരുദ്ധമാണ് ഇതിന്റെ ഉള്ളടക്കമെന്നായിരുന്നു വിമര്‍ശനം.

അജണ്ടയില്‍ ഇല്ലാത്ത കാര്യം

അജണ്ടയില്‍ ഇല്ലാത്ത കാര്യം

ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയുടെ അജണ്ടയില്‍ ഉണ്ടായിരുന്നെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പത്മപ്രിയ പറയുന്നത്. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ എല്ലാവരും എതിര്‍ത്തേനെ. ഇതിപ്പോള്‍ മോഹന്‍ലാല്‍ കള്ളം പറയുകയാണെന്നും അവര്‍ പറഞ്ഞു. ഈ വിഷയം അജണ്ടയിലുണ്ടായിട്ടും നടികളൊന്നും എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്നും പിന്നെ ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു.

മഞ്ഞുരുകാന്‍ ശ്രമിക്കണം

മഞ്ഞുരുകാന്‍ ശ്രമിക്കണം

ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റും മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകരും സിനിമാ താരങ്ങളും രണ്ടായി സഞ്ചരിക്കേണ്ടവരല്ല. ഇവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മഞ്ഞുരുകണം. എല്ലാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാധ്യമ പ്രവര്‍ത്തകരും സഹായിക്കണം. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനും സംഘടനയും. സംഘടനയില്‍ താനും എല്ലാ സഹായങ്ങളും നടിക്ക് നല്‍കുന്നുണ്ട്. ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനയാണ് അമ്മ. ഈ സംഘടന പിരിച്ചുവിടണം എന്ന് പറയുന്നത് ശരിയല്ല. പ്രശ്്‌നങ്ങളെല്ലാം നന്നായി തീരും. മഞ്ഞുരുകാന്‍ എല്ലാവരും ശ്രമിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

സുഷമയ്ക്കും ഉമാ ഭാരതിക്കും സീറ്റ് നല്‍കില്ല... പുതിയ നേതാക്കളെ മതിയെന്ന് പ്രഖ്യാപിച്ച് അമിത് ഷാസുഷമയ്ക്കും ഉമാ ഭാരതിക്കും സീറ്റ് നല്‍കില്ല... പുതിയ നേതാക്കളെ മതിയെന്ന് പ്രഖ്യാപിച്ച് അമിത് ഷാ

നീലുവിന് പിന്നാലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടി! വെളിപ്പെടുത്തല്‍നീലുവിന് പിന്നാലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടി! വെളിപ്പെടുത്തല്‍

English summary
padmapriya against mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X