കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഴപ്പന്‍ പുരുഷമനസ്; മീ ടുവില്‍ മോഹന്‍ലാലിനോട് ഉടക്കി പത്മപ്രിയ, താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍

Google Oneindia Malayalam News

നിശബ്ദമാക്കപ്പെട്ടുപോയവരുടെ മുന്നേറ്റമെന്നാണ് മീടു ക്യാമ്പയിന്‍ അറിയപ്പെടുന്നത്. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുക്കൊണ്ടുവരാന്‍ മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയായിരുന്നു. പിന്നീട് ബോളിവുഡിലൂടെ ഇന്ത്യയിലെത്തിയ മീ ടു ക്യാമ്പയിന്‍ രാജ്യത്തെ രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരേയും പിടിച്ചു കുലുക്കി കേരളത്തിലുമെത്തുകയായിരുന്നു.

<strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ</strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

നടനും എംഎല്‍എയുമായ മുകേഷിനെതിരെ സിനിമാ സാങ്കേതിക പ്രവര്‍ത്തക ടെസ്സ് ജോസഫ് ഉന്നയിച്ച ആരോപണമായിരുന്നു മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ മീ ടു വെളിപ്പെടുത്തല്‍. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന പദ്മിനിയും ക്യാമ്പയിന്റെ ഭാഗമായി തുറന്ന് പറച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മീ ടു ക്യാമ്പയിനെ തള്ളിക്കളയുന്ന നിലപാടായിരുന്നു മോഹന്‍ലാലില്‍ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടി പത്മപ്രിയ നടത്തുന്നത്.

മീ ടു ക്യാംപെയിന്‍

മീ ടു ക്യാംപെയിന്‍

മീ ടു ക്യാംപെയിന്‍ ഒരു പ്രസ്ഥാനമല്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ചിലര്‍ അതിനെ ഒരു ഫാഷനായി കാണുകയാണ്. ഇപ്പോള്‍ ഉയരുന്നു മീ ടു വെളിപ്പെടുത്തലുകള്‍ കൊണ്ടു മലയാള സിനിമക്ക് യാതൊരു കുഴപ്പവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്‍മാര്‍ക്കും ഒരു മീ ടു

പുരുഷന്‍മാര്‍ക്കും ഒരു മീ ടു

താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങിനെയാണ് അഭിപ്രായം പറയുകയെന്നും അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും പറഞ്ഞ മോഹന്‍ലാല്‍ ചിരിച്ചു കൊണ്ട് പുരുഷന്‍മാര്‍ക്കും ഒരു മീ ടു ആകാമെന്നും അഭിപ്രായപ്പെട്ടു.

ഒന്നാണ് നമ്മള്‍

ഒന്നാണ് നമ്മള്‍

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുന്ന ഒന്നാണ് നമ്മള്‍ എന്ന ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന് രൂക്ഷ വിമര്‍ശനം

മോഹന്‍ലാലിന് രൂക്ഷ വിമര്‍ശനം

മീ ടു ആരോപണങ്ങളെക്കുറിച്ച് മോഹന്‍ലാലിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. സിനിമാ രംഗത്ത് നിന്നും സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന് രൂക്ഷ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്.

പുരുഷാധിപത്യ മനോഭാവം

പുരുഷാധിപത്യ മനോഭാവം

മീ ടു വിഷയത്തിലെ മോഹന്‍ലാലിന്റെ കാഴ്ച്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് പത്മപ്രിയ വിമര്‍ശിക്കുന്നത്.

എനിക്കറിയാം

എനിക്കറിയാം

വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ച്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുള്ള നിലപാടാണത്. മീ ടുവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈംലൈന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും എനിക്കറിയാം.

ഉഴുപ്പന്‍ പുരുഷ മനസ്സ്

ഉഴുപ്പന്‍ പുരുഷ മനസ്സ്

എന്നാല്‍ അത്തരമൊരു മൂവ്‌മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്. ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴുപ്പന്‍ പുരുഷ മനസിനെയാണ് അദ്ദേഹം പ്രതിഫലിപ്പിക്കുന്നതെന്നും പത്മപ്രിയ വ്യക്തമാക്കുന്നു.

രേവതിയും

രേവതിയും

ഇതേ വിഷയത്തില്‍ മോഹന്‍ലാലിനെതിരെ പ്രതികരണവുമായി നടി രേവതിയും നേരത്തെ രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രത്യക്ഷത്തില്‍ മോഹന്‍ലാലിന്റെ പേരെടുത്ത് പറയാത്ത രേവതിയുടെ മറുപടി.

ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക്

ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക്

മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞ പോലെ, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നുമായിരുന്നു രേവതി ട്വിറ്ററില്‍ കുറിച്ചത്.

2017 ഒക്ടോബര്‍ 15 ന്

2017 ഒക്ടോബര്‍ 15 ന്

2017 ഒക്ടോബര്‍ 15 ന് ഹോളിവുഡ് നടി അലീസ മിലാനോ തുടക്കം കുറിട്ട മീ ടു ക്യാംപയിന് കൊടുംക്കാറ്റ് പോലെയാണ് ലോകത്താകെ വീശിയടിച്ചത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം ഹാഷ്ടാഗ് ഉപയോഗിച്ചത് 47 ലക്ഷം പേരായിരുന്നു. യുഎസില്‍ നിയമ വിദ്യാര്‍ത്ഥിയായ റായ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന 60 ഓളം പ്രമുഖകരുടെ പേരും പീഡനകഥകളും പുറത്തുവിട്ടതോടെ ക്യംപയിന് ഇന്ത്യയില്‍ തുടക്കമായത്. നാനാ പടേക്കര്‍, എംജെ അക്ബര്‍ തുടങ്ങിയ പ്രമുഖരെല്ലാം മീ ടുവില്‍ കുടുങ്ങി.

English summary
padmapriya aginst mohanlal about me too contraversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X