കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ മുൾമുനയിൽ നിർത്തി കോൺഗ്രസ്! കഞ്ഞി കുടിച്ച് കഴിയുന്നത് പ്രവാസികൾ കാരണമെന്ന് പറഞ്ഞ അതേ നാവ്!

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാരണം വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കുന്നതിനോട് തുടക്കം മുതൽ അനുകൂല സമീപനം സ്വീകരിച്ച സർക്കാരാണ് കേരളത്തിലേത്. എന്നാൽ ഇനി മടങ്ങി വരുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കണം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി മലയാളികൾക്ക് ഇരുട്ടടി ആയിരിക്കുകയാണ്.

പ്രതിപക്ഷമായ കോൺഗ്രസ് പ്രശ്നം ഏറ്റെടുത്തതോടെ വിവാദം കത്തുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുളള നേതാക്കൾ സർക്കാരിനെ പ്രതിരോധത്തിലാക്കി രംഗത്ത് വന്നിട്ടുണ്ട്. യുവനേതാക്കളായ പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും അടക്കമുളളർ പ്രതിഷേധം ഉയർത്തി രംഗത്തുണ്ട്. ഇതോടെ പിണറായി സർക്കാർ വെട്ടിലായിരിക്കുകയാണ്. വിശദാംശങ്ങൾ അറിയാം.

കേരളീയര്‍ക്ക് അപമാനം

കേരളീയര്‍ക്ക് അപമാനം

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. ''ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്. നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണ്. കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്.

ക്രൂരമായ സമീപനത്തില്‍ മാറ്റംവരുത്തണം

ക്രൂരമായ സമീപനത്തില്‍ മാറ്റംവരുത്തണം

നിസഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റീന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തികശേഷി അവരില്‍ മിക്കവര്‍ക്കുമില്ല. പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരമായ സമീപനത്തില്‍ മാറ്റംവരുത്തണം. അവരില്‍ നിന്ന് ക്വാറന്റീന്‍ തുക ഈടാക്കാനുള്ള തീരുമാനം അടിയന്തരമായി പുനപരിശോധിക്കണം'' എന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേറി വാടാ മക്കളെ

കേറി വാടാ മക്കളെ

ഷാഫി പറമ്പിലിന്റെ പ്രതികരണം ഇങ്ങനെ: ''ഇത് മനുഷ്യത്വരഹിത നിലപാടാണ് മുഖ്യമന്ത്രി. കഞ്ഞി കുടിച്ച് കഴിയുന്നത് പ്രവാസികൾ ഉള്ളത് കൊണ്ടാണ് എന്ന് പറഞ്ഞത് ഇതേ നാവ് കൊണ്ട്, ഇത് പോലെ ഒരു പത്രസമ്മേളനത്തിലായിരുന്നു എന്നെങ്കിലും ഓർമ്മ വേണമായിരുന്നു. കേറി വാടാ മക്കളെ എന്നും പറഞ്ഞ് കടപ്പുറത്ത് പുറം തിരിഞ്ഞ് നിക്കുന്ന ചിത്രം വരച്ചത് ഫെയ്സ് ബുക്കിലിട്ട് ആഘോഷിക്കുമ്പോഴും എല്ലാം നഷ്ടപെട്ട് തിരിച്ച് വരുന്നവന് പോലും ഒരു രൂപ ടിക്കറ്റ് കാശിന് കൊടുത്തില്ല.

സ്വന്തം ജീവനല്ലാതെ മറ്റൊന്നുമില്ല

സ്വന്തം ജീവനല്ലാതെ മറ്റൊന്നുമില്ല

എങ്ങിനെയെങ്കിലും കൂടയണം എന്നാഗ്രഹിച്ച്, ഇവിടെ ഒരുക്കിയ രണ്ടര ലക്ഷം ബാത്ത് അറ്റാച്ച്ഡ് ബെഡ് സ്പേസുകളിൽ ഒന്നെങ്കിലും തൻ്റെ നാട് തരുമായിരിക്കും എന്ന് കരുതിയ ഏറ്റവും പാവപ്പെട്ടവൻ്റെയെങ്കിലും, അവൻ്റെ കയ്യിൽ സ്വന്തം ജീവനല്ലാതെ മറ്റൊന്നുമില്ലെങ്കിൽ, സർക്കാർ കേന്ദ്രങ്ങളിലെ ഒരാഴ്ചത്തെ ക്വാറൻ്റൈൻ ചിലവ് നമുക്ക് വഹിക്കാമായിരുന്നു. എല്ലാവരുടേതുമില്ലെങ്കിലും മറ്റൊരു വഴിയുമില്ലാത്തവൻ്റെയെങ്കിലും.

'പാവപ്പെട്ട കൊലയാളിയുടെ' വക്കീൽ ഫീസ്

'പാവപ്പെട്ട കൊലയാളിയുടെ' വക്കീൽ ഫീസ്

ഇന്നിറക്കിയ ഉത്തരവിൽ പോലും നാം മുന്നോട്ടെന്ന ഇമേജ് ബിൽഡിംഗ് ഷോക്ക് കൊടുക്കാൻ കോടികൾ നീക്കി വെക്കുന്നത് കാണുന്നുണ്ട് പ്രവാസികൾ.ലോക കേരള സഭക്ക് ഹാള് നേരാക്കാൻ 15 കോടി ചിലവിട്ടതും അവര് കണ്ടു.പാവപ്പെട്ട പ്രവാസി സ്വന്തം ചിലവ് വഹിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി
'പാവപ്പെട്ട കൊലയാളിയുടെ' വക്കീൽ ഫീസ് ഇനിയും വഹിക്കുമെന്ന് നിയമസഭയിൽ വെല്ലുവിളിക്കുന്നതും നാം കണ്ടു.

വരുന്നവരെ ചേർത്ത് പിടിക്കണം

വരുന്നവരെ ചേർത്ത് പിടിക്കണം

എന്നിട്ടും പാവപ്പെട്ട പ്രവാസിയോടുള്ള സമീപനം എന്താണെന്ന് ഇന്ന് കണ്ടു. ഈ തീരുമാനം സർക്കാർ പിൻവലിക്കണം. എല്ലാം നഷ്ടപെട്ട് വരുന്നവരെ ചേർത്ത് പിടിക്കണം. ഇത്രയും പ്രവാസി മലയാളികൾ വിദേശ മണ്ണിൽ മരിച്ച് വീണിട്ട് ഒരു വാക്ക് അങ്ങ് അതേ പറ്റി പറഞ്ഞോ ? എന്തെങ്കിലും ഒരു സഹായം അവരുടെ കുടംബത്തിന് പ്രഖ്യാപിച്ചോ? താഴെയുള്ള തള്ളുകൾ ചുമ്മാ ഒന്ന് ഓർമ്മപ്പെടുത്തുന്നു.

ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശം

ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശം

എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും, അവർ ഇപ്പോൾ ഒരു സ്ഥലത്തായത് കൊണ്ട് അവർക്കിങ്ങോട്ട് വരാൻ അവകാശമില്ലെന്ന് ആരും കരുതരുത്. നമ്മൾ ബസ്സിൽ കയറിയ ശേഷം പിന്നെ വേറെ ആരും കയറരുത് എന്ന് പറയുന്ന പോലെ ആകരുത് . ജീവിത മാർഗം തേടി നാട്ടിൽ നിന്ന് പുറത്ത് പോയവരാണ് അവർക്ക് എപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശമുണ്ട് . എത്ര പ്രവാസികൾ തിരികെ വന്നാലും അവരെ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിനെല്ലാമുള്ള സജ്ജീകരണങ്ങൾ ഒരുക്കും, പ്രവാസികൾക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കും. "

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥിന്റെ പ്രതികരണം വായിക്കാം: '' ജോലി നഷ്ടപ്പെട്ട് ദുരിത സാഹചര്യങ്ങളിൽ ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ കയ്യിൽ നിന്നും ക്വാറന്റൈനുള്ള തുക ഈടാക്കാനുള്ള സർക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധമാണ് പ്രവാസലോകത്ത് ഉയർത്തിയിട്ടുള്ളത്. പ്രതിവർഷം 80,000 കോടി രൂപായ്ക്കടുത്ത് നമ്മുടെ സംസ്ഥാനത്തേക്ക് അയക്കുന്നവരാണ് പ്രവാസികൾ.

Recommended Video

cmsvideo
No More Free quarantine for Expats says Kerala CM Pinarayi Vijayan | Oneindia Malayalam
വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല

വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല

നമ്മുടെ സമ്പദ്ഘടനയെ ഇത്രയും കാലം താങ്ങിനിർത്തിയവരാണ് പ്രവാസികൾ. തീർച്ചയായും വിവേകത്തോടു കൂടി സർക്കാർ ഇപ്പോൾ എടുത്ത തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് പിണറായി സർക്കാർ വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ തീരുമാനം തിരുത്തേണ്ടി വരിക തന്നെ ചെയ്യും.'' ശശി തരൂരും വിടി ബൽറാമും അടക്കമുളളവർ സർക്കാർ തീരുമാനത്തിന് എതിരെ രംഗത്ത് വന്നിരുന്നു.

English summary
Paid quarantine for expats is not acceptable, Says Congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X