Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണിക്കെതിരെ പിണറായിയും; 'പ്രസ്താവന ശരിയല്ല, മണിയുമായി സംസാരിക്കും'

ദില്ലി: പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലാീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയെ തള്ളി മുഖ്യമന്ത്രി. പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. മണിയുടെ പ്രസ്താവന ശരിയല്ല. മന്ത്രിയുമായി സംസാരിക്കുമെന്നും പിണറായി ദില്ലിയില്‍ പറഞ്ഞു.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പെമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

Pinarayi Vijayan

മുഖ്യമന്ത്രിക്ക് പുറമെ സിപിഎമ്മിലെ വനിത നാതാക്കളും മണിക്കെതിരെ രംഗത്ത് വന്നു. പ്രസ്താവന നിര്‍ഭാഗ്യകരമായെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. രാമര്‍ശം അംഗീകരിക്കാനവില്ലന്ന് മുന്‍ എംപി ടിഎന്‍ സീമ പറഞ്ഞു മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും സീമ പറഞ്ഞു. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മണി നേരിട്ട് വന്ന് മാപ്പ് പറയുന്നതുവരെ പഴയ മൂന്നാറില്‍ കുത്തിയിരുന്ന് പ്രക്ഷോഭം നടത്തുമെന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+