കണ്ണൂരിൽ പെയിന്റ് ലോറി മറിഞ്ഞു തീപിടിച്ചു! സ്ഫോടനമുണ്ടായെന്ന് നാട്ടുകാർ, ആശങ്കയുടെ രണ്ട് മണിക്കൂർ..
മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം.
കണ്ണൂർ: ദേശീയപാതയിൽ മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം ഓടിക്കൊണ്ടിരുന്ന പെയിന്റ് ലോറി കത്തി നശിച്ചു. കണ്ണൂരിൽ നിന്നും തലേശരി ഭാഗത്തേക്ക് പോയ പെയിന്റ് ലോറിയാണ് അഗ്നിക്കിരയായത്.
മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും പുകയുയരുന്ന് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും ക്ലീനറും ഉടൻതന്നെ ഇറങ്ങിയോടി. നിമിഷങ്ങൾക്കകം ലോറി മുഴുവനായും അഗ്നിക്കിരയായി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചെങ്കിലും ലോറി പൂർണ്ണമായും കത്തിനശിച്ചു. പിന്നീട് രണ്ട് മണിക്കൂറിന് ശേഷമാണ് തീയണച്ചത്.

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിക്കാനുണ്ടായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം, ലോറിയിൽ നിന്ന് സ്ഫോടനമുണ്ടായെന്നും, വലിയ തീഗോളങ്ങൾ മുകളിലേക്ക് ഉയർന്നെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് കൊച്ചി-മംഗലാപുരം ദേശീയപാതയിൽ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.












Click it and Unblock the Notifications