പൂനൂര്‍ പുഴ നശിക്കുന്നു; സംരക്ഷിക്കാന്‍ കലാകാരന്‍മാരുടെ ചിത്രരചനാ സംഗമം
താമരശ്ശേരി: പൂനൂര്‍ അല അക്ഷരോത്സവം പരിപാടിയുടെ ഭാഗമായി പൂനൂര്‍ പുഴ നശീകരണത്തിനെതിരെ പ്രതിഷേധ സൂചകമായി സമൂഹചിത്രരചന സംഘടിപ്പിച്ചു. ആലാപ് കലാവിദ്യാലയത്തിലെ പതിനഞ്ചോളം കുരുന്നുകളും ചിത്രം വരക്കാനെത്തി. ചടങ്ങ് ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ സിഗ്നി ദേവരാജന്‍ ചിത്രം വരച്ച് പ്രതിഷേധവര ഉദ്ഘാടനം ചെയ്തു. രാജന്‍ ചെമ്പ്ര, എ.ആര്‍ കാന്തപുരം, കിഷോര്‍ താമരശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
പുറമ്പോക്ക് കൈയേറിയും മാലിന്യങ്ങള്‍ നിക്ഷേപിച്ചും കിട്ടാവുന്നിടത്തൊക്കെ മണലൂറ്റിയും പുഴ നാമാവശേഷമാവുകയാണ്. ഒരു നാടിന്റെ ജീവനാഡിയായൊഴുകിയ പുഴയിപ്പോള്‍ എന്നു ജീവന്‍ നിലയ്ക്കും എന്ന നിലയിലാണ്. നീരൊഴുക്കു കുറഞ്ഞും ആഴംവറ്റിയും പുഴ നാശത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് അക്ഷരോത്സവത്തിന്റെ ഭാഗമായി സമൂഹചിത്രരചന സംഘടിപ്പിച്ചത്.

പൂനൂര്‍ പുഴ നശീകരണത്തിനെതിരെ പ്രതിഷേധ വര ചിത്രകാരന്‍ സിഗ്നി ദേവരാജന്‍ ഉദ്ഘാടനം ചെയ്യുന്നു
അക്ഷരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ-കവിയരങ്ങ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. സലീം വേണാടി അധ്യക്ഷത വഹിച്ചു. സലാം വട്ടോളി മുഖ്യപ്രഭാഷണം നടത്തി. ഇ.വി അബ്ബാസ്, എം.എ മദനി എകരൂല്‍, ഫാത്തിമ ഫസീലചോയി കാന്തപുരം, പുത്തൂര്‍ ഇബ്രാഹിംകുട്ടി, കെ.ഗോബാല്‍ ഷാങ്, ദിനേശ് പൂനൂര്‍, ഡോ.ടി.എം ഇര്‍ഷാദ്, രത്‌ന മങ്ങാട് , ജാഫര്‍ ചളിക്കോട്, വി.പി ഉസ്മാന്‍, മാളവിക പി.എന്‍, രാധാകൃഷ്ണന്‍ ഉണ്ണികുളം, ഷാനവാസ് പൂനൂര്‍ , ജാഫര്‍ കോളിക്കല്‍ഹഖ് ഇയ്യാട്, ജാഫര്‍ ചളിക്കോട്, ഉസ്മാന്‍ചാത്തംചിറ, ശിവപുരം സി.പി ഉണ്ണിനാണു നായര്‍, ജിനേശ് കോവിലകം എന്നിവര്‍ രചനകളവതരിപ്പിച്ചു.പി.കെ.എസ് കാന്തപുരം സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications