കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് കെഎസ് യു-എംഎസ്എഫ് പ്രകടനത്തിൽ പാക് പതാക, 30 പേർക്കെതിരെ കേസ്

Google Oneindia Malayalam News

കേരളത്തിൽ പാകിസ്താൻ പതാക വീശി എന്ന ആരോപണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധി ലോക്സഭ തിരഞ്ഞെടുപ്പിൽ വടയനാട് മത്സരിക്കുന്ന സമയത്തും ഇത്തരം പ്രചാരണങ്ങൾ നിലനിന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചിത്രമുളള ബോര്‍ഡുകളും പച്ച നിറത്തിലുളള പതാകയുമായി ആളുകള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്ന വീഡിയോ ദൃശ്യം എന്ന പേരിലായിരുന്നു ആരോപണം. ബിജെരപി നേതാവ് പ്രേരണ കുമാരിയായിരുന്നു ഈ ആരോപണം ഉന്നയിച്ചിരുന്നത്.

പാകിസ്താനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് പരാതി: ആരോപണം തള്ളി പെൺകുട്ടി...പാകിസ്താനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് പരാതി: ആരോപണം തള്ളി പെൺകുട്ടി...

എന്നാൽ നിരവധി പേരാണ് ആ ട്വീറ്റ് വിശ്വസിച്ച് പ്രതികരിച്ചത്. പതാകയ്ക്ക് പച്ച നിറമാണ് എന്നേ ഉളളൂ. പക്ഷേ അത് പാകിസ്താന്റെ പതാകയല്ല. മറിച്ച് മുസ്ലീം ലീഗിന്റെ പതാകയായിരുന്നു. മാര്‍ച്ച് 26ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷത്തിന്റെതായിരുന്നു പ്രേരണ കുമാരി ഷെയർ ചെയ്ത വീഡിയോ.

രാജസ്ഥാനിലും വ്യാജ ആരോപണം

രാജസ്ഥാനിലും വ്യാജ ആരോപണം

രാജസ്ഥാൻ നിമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങളിലും പാകിസ്താന്റെ പതാക വീശി എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ അത് വ്യാജമാണെന്നും, പാകിസ്താൻ പതാക അല്ലെന്നും പോലീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ വീണ്ടും അത്തരത്തിൽ ഒരു വിവാദം പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് പേരാമ്പ്രയിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

കെസ്എസ്യു-എംഎസ്എഫ് പ്രകടനം

കെസ്എസ്യു-എംഎസ്എഫ് പ്രകടനം

പേരാമ്പ്ര സിൽവർ കോളേജിലാണ് പാകിസ്താന്റെ പതാക ഉയർത്തിയിരിക്കുന്നതെന്ന ആരോപണ ഉയർന്നത്. സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളഏജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ് യു-എംഎസ്എഫ് പ്രകടനത്തിൽ വീശിയ പതാകയാണ് വിവാദമായത്.

കോളേജ് നടപടികൾ തിങ്കളാഴ്ച ‌

കോളേജ് നടപടികൾ തിങ്കളാഴ്ച ‌


വ്യാഴാഴ്ചയാണ് വിദ്യാർത്ഥികൾ ജാഥ നടത്തിയത്. വെള്ളിയാഴ്ച കോളേജിന് അവധി ആയതിനാൽ തിങ്കളാഴ്ച പ്രിൻസിപ്പൽ, സ്റ്റാഫ്, മാനേജിങ് കമ്മറ്റി എന്നിവർ ഒന്നിച്ച് കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. കെഎസ്യു-എംഎസ്എഫ് പ്രകടനത്തിനിടെ പാകിസ്താൻ പതായ ഉയർത്തിയതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തി.

എൻഐഎ അന്വേഷിക്കണം

എൻഐഎ അന്വേഷിക്കണം

കുറേ കാലമായി യുഡിഎഫ് കുത്തകയാക്കിവെച്ചിരിക്കുന്ന കോളേജിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയെന്നാണ് ബിജെപി ആരോപണം. സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണം. കേലിസ്‍ മാനേജ്മെന്റിനെ പ്രതി ചേർക്കണമെന്നും ബിജെപി പറഞ്ഞു. മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി വ്യക്തമാക്കി.

പതാക സ്റ്റേഷനിലെത്തിച്ചു

പതാക സ്റ്റേഷനിലെത്തിച്ചു

അതേസമയം പോലീസിന്റെ നിർദേശപ്രകാരം പതാക സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്. കേന്ദ്ര വിജിലൻസ് വിഭാഗവും കോളേജിലെത്തി അന്വേഷണം നടത്തി. എന്നാൽ അത് എംഎസ്എഫിന്റെ പതാകയായിരുന്നെന്നും തലതിരിച്ച് പിടിച്ചതാണ് വിവാദത്തിന് വഴിവെച്ചതെന്നും കോളഏജ് ഗവേൺണിങ് ബോർഡ് ചെയർമാൻ എകെ തറുവായി ഹാജി പറഞ്ഞു.

English summary
Pakistan flag in KSU-MSF parade in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X