കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലണ്ടറില്‍ പാകിസ്താന്‍ സ്വാതന്ത്ര്യദിനം അവധി ദിനം

  • By Soorya Chandran
Google Oneindia Malayalam News

ചങ്ങനാശ്ശേരി: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 ആണ് പാകിസ്താന്റേത് ഓഗസ്റ്റ് 1ാെ4 ഉം. ഒരു ഇന്ത്യന്‍ കലണ്ടറില്‍ ഓഗസ്റ്റ് 15 ന് പകരം 14 അവധി ദിനമാക്കി ചിത്രീകരിച്ചാല്‍ എങ്ങനെയിരിക്കും. എന്നാല്‍ അങ്ങനെ സംഭവിച്ചിരിക്കുന്നു. അങ്ങ് ദൂരെ കശ്മീരിലോ, പഞ്ചാബിലോ ഒന്നും അല്ല. നമ്മുടെ സ്വന്തം കേരളത്തില്‍.

ചങ്ങനാശ്ശേരി മുസ്ലീം യങ് മെന്‍ അസോസിയേഷന്‍ പുറത്തിറക്കിയ കലണ്ടറിലാണ് ഇത്തരമൊരു സംഭവം ഉള്ളത്. ഓഗസ്റ്റ് 14 ന് അവധിക്കുള്ള ചുവപ്പ് നിറം കൊടുത്തു എന്ന് മാത്രമല്ല, ഓഗസ്റ്റ് 15 ന് പച്ച നിറം നല്‍കുകയും ചെയ്തു.

Calender Controversy

അറിയാതെ വന്ന ഒരു പിഴവായി ഇതിനെ കണക്കാക്കാന്‍ പറ്റില്ലെന്നാണ് ആക്ഷേപം ഉന്നയിക്കുന്നവരുടെ വാദം. ബിജെപി നേതൃത്വം ഇവര്‍ക്കെതിരെ രംഗത്തെത്തിയിട്ടും ഉണ്ട്.

സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണം എന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പത്രസമ്മേളം നടത്തുകയും ചെയ്തു. ചങ്ങനാശ്ശേരി കേന്ദ്രമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.

എന്തായാലും വിവാദത്തെ പേടിച്ച് സംഘടനയുടെ അധികൃതര്‍ കലണ്ടറുകള്‍ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 14 ന് മുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രശ്‌നം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്.

English summary
Pakistan Independence day marked holiday in Indian Calender
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X