കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തുള്ള അബ്ദുസലാം പാകിസ്താനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത് 3000 കോടിയുടെ കള്ളനോട്ടുകള്‍!

  • By Kishor
Google Oneindia Malayalam News

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിട്ടപ്രാണേന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ഞെട്ടിയത് അയല്‍രാജ്യമായ പാകിസ്താനാണ്. ഇന്ത്യയില്‍ നോട്ട് നിരോധിച്ചാല്‍ പാകിസ്താന്‍ എന്തിന് ഞെട്ടണം എന്നല്ലേ, കാര്യമുണ്ട്. ഇന്ത്യയില്‍ പ്രചരിക്കുന്ന നോട്ടുകള്‍ ഒരു വലിയ ശതമാനം അച്ചടിക്കുന്നത് നമ്മുടെ കമ്മട്ടത്തിലല്ല, അങ്ങ് പാകിസ്താനിലാണ് എന്നതാണ് സത്യം.

Read Also: നിനക്കൊരു തട്ടമിട്ടൂടെ പെണ്ണേ.. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് 'ആങ്ങള'മാരുടെ പൊങ്കാല!

പാകിസ്താനില്‍ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നതും അത് ഇങ്ങോട്ട് കടത്തുന്നതും രഹസ്യമൊന്നും അല്ല. എന്നാല്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്നവര്‍ മാത്രമല്ല ഇങ്ങ് കേരളക്കരയിലുള്ളവര്‍ വരെ ഈ കറന്‍സി തീവ്രവാദത്തിന് കൂട്ടുനില്‍ക്കുന്നു എന്ന വിവരം പക്ഷേ ഞെട്ടിക്കുന്നതാണ്. കേരളക്കാരന്‍ എന്ന് പറഞ്ഞാല്‍ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍സലാം അടക്കം പലരും. ഇതാ ഞെട്ടിക്കുന്ന ആ കൂട്ടത്തെക്കുറിച്ച്...

അതിര്‍ത്തി കടന്നെത്തിയത് 3000 കോടി

അതിര്‍ത്തി കടന്നെത്തിയത് 3000 കോടി

പാകിസ്താനില്‍ നിന്നും കേരളത്തില്‍ മാത്രം എത്തിയത് 3000കോടി രൂപയുടെ കള്ളനോട്ടുകളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുസലാമിന്റെ നേതൃത്വത്തിലാണ് ഇത്രയും നോട്ടുകള്‍ കേരളത്തില്‍ എത്തിയതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. പാകിസ്താന്‍ നിര്‍മിത കള്ളനോട്ടുകടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അബ്ദുസലാമിനെ പിടികൂടിയിരുന്നു.

കള്ളനോട്ട് കടത്തിയത് എപ്പോള്‍

കള്ളനോട്ട് കടത്തിയത് എപ്പോള്‍

2011 മുതല്‍ 2015 വരെയുള്ള കാലയലളവിലാണ് മൂവായിരം കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കിട്ടിയിരിക്കുന്ന വിവരങ്ങള്‍. എങ്ങനെയാണ് ഇവര്‍ പാക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സി രാജ്യത്തേക്ക് കടത്തിയത് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം. പ്രധാനമായും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഓപ്പറേഷന്‍.

മറ്റ് വഴികളും കുറവല്ല

മറ്റ് വഴികളും കുറവല്ല

അബ്ദുസലാമിന്റെ സഹായി ചുള്ളിക്കുളവന്‍ ആബിദിന്റെ സഹായത്തോടെയാണ് വ്യാജനോട്ടുകള്‍ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലെത്തിയതത്രെ. ശ്രീലങ്കയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് രാമേശ്വരം വഴിയും കള്ളനോട്ട് കടത്തപ്പെട്ടു. കള്ളനോട്ട് കടത്തിയ സംഘത്തിലെ കൂടുതല്‍ ആളുകളെക്കുറിച്ച് എന്‍ ഐ എയ്ക്ക് വിവരം ലഭിച്ചതായാണ് അറിയുന്നത്.

എന്തിനാണ് ഈ പണം

എന്തിനാണ് ഈ പണം

ഹവാല ഇടപാടുകള്‍ക്കും തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് വിതരണം ചെയ്യാനുമാണ് പാകിസ്താനില്‍ നിന്നും എത്തിയ കള്ളപ്പണം ഉപയോഗിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നത്. പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയുടെ നിര്‍ദേശപ്രകാരമാണത്രെ ഇത്. അബ്ദുള്‍സലാമിന്റെ അറസ്റ്റോടെ വ്യാജനോട്ട് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറയുമെന്നും എന്‍ ഐ എ കരുതുന്നു.

വ്യാജനോട്ടുകള്‍ വെള്ളപ്പണമായോ

വ്യാജനോട്ടുകള്‍ വെള്ളപ്പണമായോ

നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടിയ പണമാണ് വിവിധ ബാങ്കുകളിലായി തിരിച്ചെത്തിയിരിക്കുന്നത്. എന്ന് വെച്ചാല്‍ രാജ്യത്ത് ഇടപാട് നടന്നുകൊണ്ടിരുന്ന വ്യാജ നോട്ടുകളും ബാങ്കുകളിലേക്ക് എത്തിയിരിക്കാന്‍ ഇടയുണ്ട് എന്ന് സംശയിക്കേണ്ട സാഹചര്യമാണ്. കള്ളപ്പണം പിടിക്കാന്‍ വേണ്ടി ചെയ്ത നോട്ട് നിരോധനം എന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് വ്യാജ നോട്ടുകള്‍ വെളുപ്പിക്കാന്‍ ആളുകള്‍ ഉപയോഗിച്ചോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

English summary
Who is the keralite distributes Pakistan print fake Indian rupees in India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X