കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം ഫലംകണ്ടില്ല; ഗുലാം അലിയുടെ ഗസലില്‍ അലിഞ്ഞ് കോഴിക്കോട്

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ കോഴിക്കോട് സ്വപ്‌നനഗരിയില്‍ അരങ്ങേറി. വൈകിട്ട് ആറിന് ഗുലാം അലിക്ക് പ്രത്യേക സ്വീകരണം നല്‍കിയശേഷമായിരുന്നു ഗസല്‍ സന്ധ്യ അരങ്ങേറിയത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിക്കെത്തിയിരുന്നു.

പരിപാടി പ്രമുഖ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ വി.കെ.സി. മമ്മദ്‌കോയ കോഴിക്കോടിന്റെ ഉപഹാരം ഗുലാം അലിക്ക് കൈമാറി. മന്ത്രിമാരായ എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍, എം.എ. ബേബി എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

gulam-ali

കൂടാതെ, എം.പി. വീരേന്ദ്രകുമാര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം.എല്‍.എമാരായ എളമരം കരീം, എ. പ്രദീപ്കുമാര്‍, എ.കെ. ശശീന്ദ്രന്‍, എം.വി. ശ്രേയാംസ്‌കുമാര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

15,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം സ്വപ്‌നനഗരിയില്‍ ഒരുക്കിയിരുന്നു. പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി പാസ് മൂലമാണ് പ്രവേശനം നിയന്ത്രിച്ചത്. ശിവസേനയുടെ പ്രതിഷേധമുണ്ടാകുമെന്ന് അറിയിച്ചതിനാല്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍, വേദിക്ക് പുറത്ത് ചെറിയ പ്രതിഷേധം ഉയര്‍ത്തിയ ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

English summary
Pakistani ghazal singer Ghulam Ali performed in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X