Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിഞ്ഞില്ല മകനേ അത് നീയായിരുന്നെന്ന്, മടിയില്‍ കിടന്ന് മരിച്ചത് ഏകമകനാണെന്ന് അറിയാതെ പിതാവ്

പാലാ: അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച കുട്ടികളുമായി ആശുപത്രിയിലേയ്ക്ക് പായുമ്പോഴും ആ പിതാവ് അറിഞ്ഞില്ല അതില്‍ ഒരാള്‍ തന്റെ മകനായിരുന്നെന്ന്. അച്ഛന്റെ മടിയില്‍ കിടന്ന് അവസാന ശ്വാസമെടുക്കുമ്പോള്‍ ആ പതിമൂന്ന്കാരന്‍ ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാകണം അച്ഛന്റെ നെഞ്ചിലെ വിങ്ങല്‍. സ്വന്തമല്ലെന്ന് കരുതി ആശുപത്രിയിലെത്തിച്ച കുട്ടി തന്റെ മകനാണെന്ന് അറിഞ്ഞ നിമിഷം വിധിയെ പഴിയ്ക്കാനേ ആ പിതാവിന് കഴിയുമായിരുന്നുള്ളൂ.

രാമപുരം തേവര്‍കുന്നേല്‍ സാജന്റെ മകന്‍ ആകാശ് (13) ആണ് അപകടത്തില്‍ മരിച്ചത്. സാജന്റെ ഭാര്യ ഈരാറ്റുപേട്ട മുലേച്ചാലില്‍ സിജിയ്ക്കും വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷം ജനിച്ച ഏക മകനായിരുന്നു ആകാശ്. കഴിഞ്ഞ ദിവസം വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങും വഴി പുതുവേലി പാലത്തിന് സമീപം വച്ചാണ് ആകാശിനേയും സുഹൃത്ത് ക്രിസ്റ്റിയേയും അമിത വേഗത്തില്‍ വന്ന ശരണ്യ എന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്.

Accident

ആകാശിന്റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയ സാജന്‍ രണ്ട് കുട്ടികളേയും എടുത്ത് കാറില്‍ കയറ്റി സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ വച്ചാണ് സാജന്‍ തന്റെ മകനെ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും ആകാശ് മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തു. ബസിന്റെ അമിത വേഗമാണ് രണ്ട് കുട്ടികളുടേയും ജീവനെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+