കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ഭാസ്‌കരന്‍ ഭാഗവതര്‍ സ്മാരക സംഗീത പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞന്‍ കാസര്‍കോട് സദാശിവാചാര്യയ്ക്ക്

Google Oneindia Malayalam News

നീലേശ്വരം: ഏപ്രില്‍ എട്ടിന് നീലേശ്വരം തളിയില്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന പ്രഥമ സാരസ്വതം സംഗീതാരാധനയോടനുബന്ധിച്ചുള്ള പാലാ ഭാസ്‌കരന്‍ ഭാഗവതര്‍ സ്മാരക സംഗീത പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞന്‍ കാസര്‍കോട് സദാശിവാചാര്യയ്ക്ക്.സംഗീതാരാധനയുടെ സമാപനത്തില്‍ എട്ടിന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നു സംഗീതോല്‍സവ സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, ജനറല്‍ കണ്‍വീനര്‍ വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രസമീപം 1976ല്‍ പുരന്ദരദാസ സംഗീത കലാമന്ദിരം സ്ഥാപിച്ച ഇദ്ദേഹത്തിന് നൂറു കണക്കിന് ശിഷ്യന്മാരുണ്ട്.

music-

വിദ്വാന്‍ വെങ്കട്ടരമണ ഭാഗവതര്‍, നെല്ലായി ടി.വി. കൃഷ്ണമൂര്‍ത്തി എന്നിവരില്‍ നിന്നാണു സംഗീതം അഭ്യസിച്ചത്. കാസര്‍കോട്ട് വര്‍ഷം തോറും വെങ്കട്ടരമണ സംഗീതാരാധന നടത്തി വരുന്നു.

കാഞ്ഞങ്ങാട്ടെ ത്യാഗരാജ പുരന്ദരദാസ സംഗീതാരാധനയിലും സജീവ സാന്നിധ്യമാണ്. കര്‍ണാടക കലാശ്രീ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നല്‍കി കര്‍ണാടക സംഗീത അക്കാദമിയും കാഞ്ചി കാമകോടി പീഠവും ആദരിച്ചിട്ടുണ്ട്. വര്‍ണം, തില്ലാന, കൃതികള്‍ എന്നീ വിഭാഗങ്ങളില്‍ 70 ഓളം കൃതികളും രചിച്ചു. വായ്പ്പാട്ടിലും വയലിനിലും മകന്‍ പിതാവിന്റെ പാതയിലുണ്ട്.

English summary
pala bhaskran bhagavathar award will handover on april8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X