കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാകുന്നില്ല'; പാലാ ബിഷപ്പിന്റെ പ്രസ്താവന തള്ളി അങ്കമാലി അതിരൂപത

Google Oneindia Malayalam News

കൊച്ചി: പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ ' നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശവും തുടങ്ങുന്നുണ്ട് വര്‍ഗീയ വിദ്വേഷ പ്രചരണവും പരോക്ഷമായി തള്ളി അങ്കമാലി അതിരൂപത. ഔദ്യോഗിക പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ എഡിറ്റോറിയയിലൂടെയാണ് എറണാകുളും അങ്കമാലി അതിരൂപത തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം 'സാധ്യമാക്കുന്ന' അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസം തന്നെയെന്ന് മനസ്സിലാക്കണമെന്നാണ് സത്യദീപത്തിന്റെ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ വായനക്ക്:- മഹിള കോണ്‍ഗ്രസിന് പുതിയ അധ്യക്ഷ ഉടന്‍: സാധ്യത 3 പേര്‍ക്ക്, അഭിമുഖം പൂര്‍ത്തിയായികൂടുതല്‍ വായനക്ക്:- മഹിള കോണ്‍ഗ്രസിന് പുതിയ അധ്യക്ഷ ഉടന്‍: സാധ്യത 3 പേര്‍ക്ക്, അഭിമുഖം പൂര്‍ത്തിയായി

ഇടവകകളില്‍ വിശ്വാസ പരിശീലനം തിരികെ എത്തുന്നതുമായി ബന്ധപ്പെട്ടിടത്താണ് അതിരൂപത ഇക്കാര്യവും വ്യക്തമാക്കിയിരിക്കുന്നത്. ഇടവകകളില്‍ വിശ്വാസ പരിശീലനവും വിധം താമസിയാതെ തിരികെയെത്തും. ഒന്നര വര്‍ഷത്തിലേറെയായി വി. കുര്‍ബാനയുടെ സാമൂഹ്യാനുഭവം നിഷേധിക്കപ്പെട്ടിരിക്കുന്ന കുട്ടികള്‍ മതബോധന ക്ലാസ്സുകളിലേക്ക് നാളെ മടങ്ങിയെത്തുമ്പോള്‍ പഴയ പഠനരീതികളുമായി അവരെ സമീപിക്കുന്നതിലെ മൗഢ്യം ആദ്യം മനസ്സിലാക്കണം. ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചത് ഈ കോവിഡ് കാലത്ത് വീട്ടിനകത്ത് കണ്ടെത്താനായോ എന്ന പരിശോധനയില്‍ തൊട്ട് തുടങ്ങണം. പരീക്ഷയ്ക്ക് വേണ്ടിയല്ലാെത, ജീവിത പരീക്ഷണങ്ങളില്‍ ക്രിസ്തു അറിവുകള്‍ പ്രയോജനെപ്പട്ടുവോ എന്നും തിരക്കണമെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തെ പരോക്ഷമായി തള്ളുന്ന ഭാഗത്തേക്ക് എഡിറ്റോറിയില്‍ കടക്കുന്നത്.

love

'അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം 'സാധ്യമാക്കുന്ന' അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസം തന്നെയെന്ന് മനസ്സിലാക്കണം. നമ്മുടെ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ക്കുടുങ്ങി നഷ്ടെപ്പടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാകാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രി സ്തു അവര്‍ക്ക് ലഹരിയാകുന്നില്ല എന്ന് നാം സ്വയം ചോദിക്കണം. വി. കുര്‍ബാനയെക്കുറിച്ച് പഠിപ്പിച്ചു, കുര്‍ബാനായാകാന്‍ മറന്നു; സഭയെപ്പറ്റി പഠിപ്പിച്ചു, സഭാ സംരക്ഷണം ക്രിസ്തീയമാകണമെന്നു പറയാന്‍ മറന്നു. 12 വര്‍ഷത്തെ വിശ്വാസ പരിശീലനത്തിനൊടുവില്‍ അവരില്‍ ശേഷിക്കുന്നതെന്ത് എന്നതിനെപ്പറ്റി ആത്മപരിശോധന വേണം.' - എഡിറ്റോറിയില്‍ വ്യക്തമാക്കുന്നു.

നീന്തല്‍ കുളത്തില്‍ ആടിത്തിമിര്‍ത്ത് മലയാളികളുടെ പ്രിയ രഞ്ജിനിമാര്‍; ചിത്രം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

പ്രകടനപരതയുടെ കെട്ടുകാഴ്ചകളില്‍നിന്ന് ഇനിയെങ്കിലും നമ്മുടെ മതബോധന വേദികളെ നാം വിമോചിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ വാര്‍പ്പു മാതൃകകളെ അതേപടി അനുകരിക്കേണ്ടതുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. വിശ്വാസം ബോധ്യമായും, ദൈവം അനുഭവമായും മാറുന്ന വിധത്തില്‍ അധ്യയന രീതികളില്‍ മാറ്റം വരുത്തണമെന്നും സത്യദീപം എഡിറ്റോറിയില്‍ വ്യക്തമാക്കുന്നു.

അധ്യാപകനും വിദ്യാര്‍ത്ഥിക്കുമിടയിലുള്ള പ്രധാന തടസ്സം പുസ്തകമാണെന്ന മട്ടില്‍ കുഞ്ഞുണ്ണി മാഷിന്റെ ഒരു കുസൃതിയുണ്ട്. പുസ്തകത്താളുകളില്‍ നിന്നും പുറത്തിറങ്ങുന്ന ക്രിസ്തുവിനെ നമ്മുടെ വിശ്വാസപരിശീലന വേദികള്‍ കൂടുതലായി പരിചയെപ്പടുത്തണം. അധ്യാപകന്‍ നിറുത്തിയിടത്തു നിന്നല്ല, വിദ്യാര്‍ത്ഥികള്‍ നിറുത്തിയിടത്തു നിന്നും അധ്യയനം വീണ്ടും ആരംഭിക്കട്ടെയെന്നും എഡിറ്റോറിയില്‍ പ്രത്യാശിക്കുന്നു.

അതേസമയം, ബിഷപ്പിനെ പിന്തുണച്ചുള്ള പ്രസ്താവനയായിരുന്നു സിറോ മലബാര്‍ സഭ കഴിഞ്ഞ ദിവസം നടത്തിയത്. സഭാമക്കൾക്ക് ചില മുന്നറിയിപ്പുകൾ നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം മതസ്പർധ വളർത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങൾ ചെറുക്കുമെന്നായിരുന്നു സീറോ മലബാർ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വ്യക്തമാക്കിയത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണ്, കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായ അന്വേഷണമാണ് വേണ്ടത്. 'നാർക്കോ ജിഹാദ്' എന്ന വാക്ക്, അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി 'യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്' ന്റെ 2017ലെ ഒരു പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ളതാണെന്നും സീറോ മലബാർ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടിരുന്നു.

Recommended Video

cmsvideo
Pinarayi Vijayan slams Pala Bishop for his ‘narcotic jihad’ remarks

English summary
Pala Bishop's Narcotic Jihad Statement; Indirectly rejected Angamaly Archdiocese
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X