കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവ-മുസ്ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റു ചെയ്യുക: എസ്ഡിപിഐ

Google Oneindia Malayalam News

കോഴിക്കോട്: ക്രൈസ്തവ-മുസ്ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞ ഇരു സമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദ്ദയുമുണ്ടാക്കി യിരിക്കുകയാണ് ബിഷപ്പിന്റെ പ്രസ്താവന. വര്‍ഗീയതയ്ക്ക് എതിരാണെന്ന് അവകാശ പ്പെടുന്നവര്‍ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണ നല്‍കാന്‍ അരമനയ്ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നത് അത്യന്തം ലജ്ജാകരമാണ്. സമൂഹത്തില്‍ ഛിദ്രതയും വെറുപ്പും സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയ ബിഷപ്പിനെ മഹത്വവല്‍ക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മന്ത്രി വി എന്‍ വാസവന്റെ നടപടിയും ബിഷപ്പിനെ അറസ്റ്റ് ചെയ്യില്ലെന്ന മുഖ്യമന്ത്രി യുടെ നിലപാടും സത്യപ്രതിജ്ഞാ ലംഘനമാണ്.

SDPI

സര്‍ക്കാരിന്റെ പിന്തുണ ബിഷപ്പിന്റെ ആരോപണത്തിനുള്ള കൈയൊപ്പാണ്. അതുകൊണ്ടുതന്നെ നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടോ എന്നു തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന നടത്തിയ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ തയ്യാറാവണം. സര്‍ക്കാര്‍ സംഘടിത വോട്ട് ബാങ്കിനു മുമ്പില്‍ കീഴടങ്ങിയിരിക്കുന്നു. ഒരു മത വിഭാഗത്തെ വര്‍ഗ്ഗീയ വാദികളായും ക്രമിനലുകളായും മുദ്രകുത്തിയ ബിഷപ്പിനെ വെള്ളപൂശാനും സംരക്ഷിക്കാനും സര്‍ക്കാരും സി.പി.എമ്മും കാണിക്കുന്ന അമിതോത്സാഹം മതേതര കേരളത്തിന് തീരാകളങ്കമാണ്.

സാമ്പത്തിക ക്രമകേടുകളില്‍ നിന്നു തലയൂരാനും കേന്ദ്ര ഭരണകൂടത്തിന്റെ പ്രീതി സമ്പാദിക്കാനും വേണ്ടി സംഘപരിവാറിന്റെ ആരോപണങ്ങള്‍ ഏറ്റുപാടുന്ന പാലാ ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? വ്രണിത ഹൃദയരായ ഇരകളുടെ മുറിവ് ഉണക്കുന്നതിനു പകരം വേട്ടക്കാരന് പിന്തുണ നല്‍കുക വഴി സര്‍ക്കാരും ഭരണകക്ഷിയും നല്‍കുന്ന സന്ദേശം അപകടകരമാണ്. പ്രതികളുടെ ജാതിയും മതവും പദവിയും നോക്കി തീര്‍പ്പ് കല്‍പ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാ വില്ല. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഇരു സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ റോളില്‍ പലരും മുതലെടുപ്പ് നടത്തുകയാണ്.

അതേ സമയം പാലാ ബിഷപ്പിന്റെ വംശീയ അതിക്ഷേപങ്ങള്‍ക്കെതിര ക്രൈസ്തവ സമുഹത്തില്‍ നിന്നു തന്നെ രംഗത്തുവന്ന മതേതര വിശ്വാസികളായ വ്യക്തികളും സംഘടനകളും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ വിവേചന പരമായ നിലപാട് തുറന്നു കാണിക്കാന്‍ സെപ്തംബര്‍ 23 വ്യാഴാഴ്ച സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവര്‍ പങ്കെടുത്തു.

സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

അതേസമയം സംസ്ഥാനത്ത് ത്ത് ധ്രുവീകരണ രാഷ്ട്രീയം ശക്തമായിരിക്കുകയാണെന്നും അതിനെതിരേ ആര്‍ജ്ജവമുള്ള നിലപാട് സ്വീകരിക്കുന്ന ഏക പാര്‍ട്ടി എസ്ഡിപിഐ മാത്രമാണെന്നും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി പറഞ്ഞു. വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും നാള്‍ക്കു നാള്‍ വര്‍ധിച്ചുവരികയാണ്. മുമ്പ് ആര്‍എസ്എസ്സില്‍ മാത്രമുണ്ടായിരുന്ന വര്‍ഗീയത ഇപ്പോള്‍ സിപിഎമ്മിലുള്‍പ്പെടെ ശക്തമായിരിക്കുന്നു. മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പാലാ ബിഷപ് നടത്തിയ പ്രസ്താവന വടക്കേ ഇന്ത്യയിലുള്‍പ്പെടെ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ പോലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ബിഷപ്പ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയപ്പോള്‍ അതിനെതിരേ കോണ്‍ഗ്രസുള്‍പ്പെടെയുള്ള കക്ഷികള്‍ ശക്തമായ സമരവുമായി മുമ്പോട്ട് വന്നതിനെത്തുടര്‍ന്ന് ബിഷപ്പിനെ അറസ്റ്റുചെയ്യുകയുണ്ടായി. എന്നാല്‍ കേരളത്തില്‍ മതേതര കക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍ പച്ചയായ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണയുമായി അരമനയിലെത്തുന്ന കാഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിനെതിരേ സമരം ചെയ്യാന്‍ എസ്ഡിപിഐ മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. വരും നാളുകളില്‍ പാര്‍ട്ടി സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം നടത്തുമെന്നും ദഹലാന്‍ ബാഖവി കൂട്ടിച്ചേര്‍ത്തു.

English summary
Pala Bishop should be arrested for violating Christian-Muslim harmony: SDPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X