• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാലായിലേത് പിണറായി വിജയന്റെ വിജയമെന്ന് വെള്ളാപ്പള്ളി; കേരളത്തിലേത് അംഗീകാരമുള്ള ഭരണം!!

ചേർത്തല: പാലാ ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് എൽഡിഎഫ് നേടയെടുത്തത്. വർഷങ്ങളായി കൈയ്യടിക്കിവെച്ച പാലായെ കേരള കോൺഗ്രസിൽ നിന്ന് സ്വതന്ത്രമാക്കുകയായിരുന്നു ഇടത് മുന്നണി. യുഡിഎഫിന് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു പാലായിൽ. ജോസ് ടോമിനു വേണ്ടി തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പേ വിജയിച്ച ഫ്ലക്സ് അടിച്ച ആത്മ വിശ്വാസത്തിന് മോണി സി കാപ്പൻ നൽകിയത് നല്ല ഒന്നൊന്നര ഇടിയായിരുന്നു.

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ മാണി സി കാപ്പന് കഴിഞ്ഞിരുന്നു. പാലാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിക്കുണ്ടായ വിജയം മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയമാണെന്ന് വ്യക്തമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വിലയുള്ള, അംഗീകാരമുള്ള ഭരണമാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലേത് അംഗീകാരമുള്ള ഭരണം

കേരളത്തിലേത് അംഗീകാരമുള്ള ഭരണം

തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞവർ ഇനിയെങ്കിലും അത് അംഗീകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിലേത് അംഗീകാരമുള്ള ഭരണമാണെന്നും അതാണ് പാലാ തിരഞ്ഞെടുപ്പിലൂടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അത് അംഗീകരിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റയ്ക്ക് ഗോളടിക്കാൻ ഞങ്ങളില്ല...

ഒറ്റയ്ക്ക് ഗോളടിക്കാൻ ഞങ്ങളില്ല...

പാലായിൽ മാണി സി കാപ്പൻ ജയിച്ചു കാണാൻ എസ്എൻഡിപി യോഗം പ്രവർത്തകർക്ക് മാത്രമല്ല, പാലാ ബിഷപ്പ് ഉൾപ്പെടെയുള്ളവർക്ക് താൽപ്പര്യം ഉണ്ടായിരുന്നു. ഒറ്റയ്ക്ക് ഗോളടിക്കാൻ ഞങ്ങളില്ല, പാലയിലേത് ജനങ്ങൾ എല്ലാവരും താത്പര്യപ്പെട്ട് ഉണ്ടായ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാണി സാറിന് ശേഷം കേരള കോൺഗ്രസിനെ നയിക്കാൻ പ്രാപ്തരായ ആളില്ലാതായി.

പരസ്പരം ചളിവാരി എറിഞ്ഞു

പരസ്പരം ചളിവാരി എറിഞ്ഞു

ആ പയ്യനെകൊണ്ട് ഇതുകൊണ്ടുനടക്കാൻ പറ്റില്ലെന്ന് ജോസ് കെ മാണിയെ്കുറിച്ച് പലരു പറഞ്ഞു. അഹങ്കാരത്തിന് കൈയ്യും കാലും വെച്ച് തമ്മിൽ തല്ലായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം കൂടി പരസ്പരം ചളി വാരി എറിയലായിരുന്നു. പാലായില്‍ ബിജെപിക്ക് അവരുടെ വോട്ടുകള്‍ കിട്ടിയോ എന്ന് പരിശോധിക്കണം. പാലാ ട്രെന്‍ഡ് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ കുറച്ചെല്ലാം പ്രതിഫലിച്ചേക്കാം. തകര്‍ന്നെന്ന് കരുതിയ എൽഡിഎഫിന് ആവേശമായി. ജനങ്ങൾ മണ്ടന്മാരാണെന്ന് കരുതരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മഹാ ഭൂരിപക്ഷം ഹിന്ദുക്കളുള്ള മണ്ഡലമാണ് അരൂർ. അരൂരിൽ ആര് വിജയിക്കുമെന്ന് പറയാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിക്കാര്‍ക്ക് സംഘടന കൊണ്ടുനടക്കാനുള്ള പ്രാപ്തിയില്ല

ബിജെപിക്കാര്‍ക്ക് സംഘടന കൊണ്ടുനടക്കാനുള്ള പ്രാപ്തിയില്ല

അരൂരില്‍ ബിഡിജെഎസ് ഇല്ലെങ്കില്‍ ബിജെപി മത്സരിക്കുമായിരിക്കും. അഖിലേന്ത്യാതലത്തില്‍ ബിജെപിയെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. കേരളത്തില്‍ ബിജെപിക്കാര്‍ക്ക് സംഘടന കൊണ്ടുനടക്കാനുള്ള പ്രാപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മയില്ല,എന്‍ഡിഎയിലെ ഘടകക്ഷികളെ അവര്‍തന്നെ പുറത്തുചാടിക്കാന്‍ നോക്കുന്നു. പാലായില്‍ വോട്ട് മറിച്ചെന്ന് പറഞ്ഞ നേതാവിനെതിരെ നടപടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

സഹതാപ തരംഗം കണ്ടറിയാം

സഹതാപ തരംഗം കണ്ടറിയാം

അരൂരില്‍ തമ്മില്‍ഭേദം ആരാണെന്ന് നോക്കും. സമുദായ നേതാക്കളല്ല സ്ഥാനാര്‍ഥികെളെ നിശ്ചയിക്കുന്നതെന്ന ഷാനിമോളുടെ പ്രസ്താവന ശരിയാണെന്നും എന്നാല്‍ ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഷാനിമോള്‍ക്ക് സഹതാപതരംഗമുണ്ടാവണമെന്നില്ല. സഹതാപം എന്തുമാത്രം നിലനിര്‍ത്താനാകുമെന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

cmsvideo
  Pala Election Result 2019 : പാലായില്‍ യു.ഡി.എഫിന് പിഴച്ചതിന്റെ കാരണം ? | Oneindia Malayalam
  കുലംകുത്തിയാണെന്ന പ്രസ്താവന

  കുലംകുത്തിയാണെന്ന പ്രസ്താവന

  അടൂര്‍ പ്രകാശ് കുലംകുത്തിയാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഈഴവര്‍ക്ക് സീറ്റ് കൊടുക്കേണ്ടെന്ന് പറഞ്ഞ അടൂര്‍ പ്രകാശിന് ഇരട്ടത്താപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കോന്നിയിലെ സ്ഥാനാർത്ഥി സുകുമാരന്‍ നായര്‍ കൂടി നോമിനേറ്റ് ചെയ്ത ആളാകാമെന്നും അദ്ദേഹം ആരോപിച്ചു.

  English summary
  Pala by election 2019; Vellappally Nadesan's comment about Pala by election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more