കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ ജോസിന്‍റെ നിര്‍ണ്ണായക നീക്കം; ചിഹ്നം കിട്ടിയില്ലെങ്കില്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കും

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ പിജെ ജോസഫ് വിട്ടു വീഴ്ച്ചക്ക് തയ്യാറായില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന മുന്നറിയിപ്പുമായി ജോസ് കെ മാണി. ചിഹ്നത്തിന്‍റെ കാര്യത്തില്‍ പിജെ ജോസഫിന്‍റെ ഔദാര്യത്തിന്‍ കാത്ത് നില്‍ക്കില്ല. നിലപാട് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

മുന്‍ കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി; പുതിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയാംമുന്‍ കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി; പുതിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയാം

ചിഹ്നം പി ജെ ജോസഫിന്‍റെ ഔദാര്യമല്ല. അത്തരത്തിൽ ഒരു വിട്ടു വീഴ്‍ചയും ചെയ്യേണ്ടതില്ലെന്നാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ പൊതുവികാരം. നിഷാ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാർട്ടിയിൽ ഭൂരിഭാഗം പേർക്കും താത്പര്യമെന്നും ജോസ് കെ മാണി വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു. സ്ഥാനാർഥിയെ ജോസ് കെ മാണി വിഭാഗം മണിക്കൂറുകൾക്കകം തീരുമാനിക്കുമെന്നാണ് സൂചന. നിഷ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.

josekmani

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞാറാഴ്ച്ചയുണ്ടാവുമെന്ന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി ഇന്നലെ പറഞ്ഞത് എന്നാല്‍ ഇത് തള്ളിക്കൊണ്ട് പിജെ ജോസഫ് ഇന്ന് രാവിലെ രംഗത്ത് എത്തി. പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയം വേണമെന്നമാണ് ജോസഫ് പറഞ്ഞത്.

രാഹുലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗഫൂറുമാര്‍; അവരോടൊപ്പമാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തലരാഹുലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗഫൂറുമാര്‍; അവരോടൊപ്പമാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തല

ഒരേ ചേരിയില്‍ നിന്ന മാണിമാരേയും കാപ്പന്‍മാരേയും ശത്രുക്കളാക്കിയ കഥ; വേര്‍പിരിച്ചത് ഒരു സാക്ഷി മൊഴി ഒരേ ചേരിയില്‍ നിന്ന മാണിമാരേയും കാപ്പന്‍മാരേയും ശത്രുക്കളാക്കിയ കഥ; വേര്‍പിരിച്ചത് ഒരു സാക്ഷി മൊഴി

English summary
pala by election; jose k mani on getting seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X