കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ഉപതിരഞ്ഞെടുപ്പ്; ജോസ് ടോമിന്റെ പാര്‍ട്ടി പത്രിക തള്ളി, സ്വതന്ത്രനായി മല്‍സരിക്കും

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കും. ഇദ്ദേഹം സമര്‍പ്പിച്ച പാര്‍ട്ടി പത്രിക തള്ളിയ പശ്ചാത്തലത്തിലാണിത്. അതേസമയം, സ്വതന്ത്രനായി സമര്‍പ്പിച്ച പത്രിക സ്വീകരിക്കുകയും ചെയ്തു. ജോസ് ടോമിന്റെ രണ്ടു പത്രികയിലും പിഴവുണ്ടെന്ന് പിജെ ജോസഫ് പറഞ്ഞു. യുഡിഎഫ് നിര്‍ബന്ധിച്ചതുകൊണ്ടാണ് ജോസ് ടോമിനെ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Jose

യുഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ലഭിക്കില്ല. രണ്ടില ചിഹ്നം വിട്ടുനല്‍കില്ലെന്ന് പിജെ ജോസഫ് തീര്‍ത്തുപറഞ്ഞിരുന്നു. വരണാധികാരിയുടെ തീരുമാനം ജോസഫിന് അനുകൂലമായി.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! 2000 പാക്സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പിഒകെയില്‍ തമ്പടിക്കുംഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! 2000 പാക്സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പിഒകെയില്‍ തമ്പടിക്കും

ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് വരാണിധികാരി രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കാതിരുന്നത്. ഇദ്ദേഹത്തിന്റെ പാര്‍ട്ടി പത്രിക തള്ളിയതോടെ പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചു.

ജോസ് ടോമിന് പാര്‍ട്ടിയുടെ ചിഹ്നമായ രണ്ടില നല്‍കണമെന്ന് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത് പിജെ ജോസഫ് വിഭാഗം രംഗത്തുവന്നു. അനുനയ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാക്കളും എത്തിയെങ്കിലും രമ്യമായ പരിഹാരമുണ്ടായില്ല. പാര്‍ട്ടി ചിഹ്നത്തില്‍ ജോസ് ടോമിന് മല്‍സരിക്കാന്‍ സാധിക്കാത്തത് ജോസ് കെ മാണി വിഭാഗത്തിന് ക്ഷീണമുണ്ടാക്കുന്നതാണ്.

English summary
Pala By election; Jose Tom Nomination Rejected, He will Contest as Independent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X