കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ഇടത് മുന്നേറ്റം: വോട്ട് എണ്ണിയ 7 ല്‍ 7 പഞ്ചായത്തിലും കാപ്പന്‍

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ മുന്നേറ്റം. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഏഴ് പഞ്ചായത്തുകളിലും ഇടത് സ്ഥാനാര്‍ത്ഥി വ്യക്തമായ മേല്‍ക്കൈ നേടി. ആദ്യ റൗണ്ടില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ രാമപുരത്ത് ലീഡ് നേടിക്കൊണ്ടായിരുന്നു മാണി സി കാപ്പന്‍ മുന്നേറ്റം തുടങ്ങിയത്. 2014, 2016, 2019 തെരഞ്ഞെടുപ്പുകളിൽ UDF മുന്നിലെത്തിയ പഞ്ചായത്തില്‍ 162 വോട്ടിന്‍റെ ലീഡാണ് ഇത്തവണ മാണി സി കാപ്പന് ലഭിച്ചത്. മാണി സി. കാപ്പന്‍- 4263, ജോസ് ടോം- 4101, എന്‍ഡിഎ- 1929 വോട്ടുകള്‍ എന്നിങ്ങനെയാണ് ഭരണങ്ങാനത്തെ വോട്ട് നില.

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് പിജെ ജോസഫ്!! കാലുവാരിയത് ജോസഫ് തന്നെ?ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് പിജെ ജോസഫ്!! കാലുവാരിയത് ജോസഫ് തന്നെ?

രാമപുരത്തിന് പിന്നാലെ വോട്ട് എണ്ണിയ, കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനും പഞ്ചായത്തിലും മാണി സി കാപ്പന്‍ ലീഡ് ചെയ്തു. 2016ൽ മാണിക്ക് 305 ഉം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന് 1861 വോട്ടിന്‍റെയും ലീഡ് നേടിയ പഞ്ചായത്താണ് മേലുകാവ്. 2006 ല്‍ കെ​എം മാണി 107 വോട്ടിനും തോമസ് ചാഴിക്കാടന്‍ 2727 വോട്ടിനും മുന്നിലെത്തിയ കടനാട്ടില്‍ ഇത്തവണ മാണി സി കാപ്പന്‍ നേടിയത് 850 വോട്ടിന്‍റെ ലീഡാണ്.

kappan

രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ ഇത്തവണ ലീഡ് നേടുമെന്ന് മാണി സി കാപ്പന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി വോട്ട് എണ്ണാനുള്ള 6 പഞ്ചായത്തുകളില്‍ മുത്തോലിയില്‍ അല്‍പ്പം പിന്നോട്ട് പോവുമെങ്കിലും പാല നഗരസഭയിലടക്കം ലീഡ് നേടാന്‍ സാധിക്കുമെന്നാണ് വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ മാണി സി കാപ്പന്‍ അഭിപ്രായപ്പട്ടെത്.

'പാലായില്‍ ബിജെപി-സിപിഎം വോട്ടുകച്ചവടം': മാണി സി കാപ്പന്‍റെ മുന്നേറ്റം ഇതിന്‍റെ തെളിവെന്ന് ജോസ് ടോം'പാലായില്‍ ബിജെപി-സിപിഎം വോട്ടുകച്ചവടം': മാണി സി കാപ്പന്‍റെ മുന്നേറ്റം ഇതിന്‍റെ തെളിവെന്ന് ജോസ് ടോം

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

അതിനിടെ, വോട്ടെണ്ണലില്‍ പിന്നില്‍ പോയതോടെ കേരള കോണ്‍ഗ്രസില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ രൂക്ഷമായി തുടങ്ങി. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നായിരുന്നു വോട്ട് നിലയില്‍ പിന്നില്‍ പോയതിനോടുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ പ്രതികരണം. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ട് മറിഞ്ഞെന്നായിരുന്നു പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ ആരോപണം

English summary
Pala by election; mani c kappan maintains lead in every panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X